News
കോവിഡ്; ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം
കോവിഡ്; ആദിവാസി കുടുംബങ്ങൾക്ക് കൈതാങ്ങായി റാണ ദഗുബതി; ഭക്ഷണവും മരുന്നും എത്തിച്ച് താരം
മഹാമാരി കാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോലും പുറത്തിറങ്ങാന്‍ സാധിക്കാതായ നിര്‍മ്മല്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങി റാണാ ദഗുബതി
ഗ്രാമങ്ങളിലെ മുഴുവന്‍ ക്ലസ്റ്ററുകളിലെയും ആളുകള്‍ക്ക് താരം പലചരക്ക് സാധനങ്ങളും മരുന്നുകളും എത്തിച്ചു. പത്തോളം ചെറുഗ്രാമങ്ങളുള്ള അല്ലമ്പല്ലി, ബാബ നായ്ക് രണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് റാണ സഹായങ്ങള്‍ എത്തിച്ചത്.
ലോക്ഡൗണിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ആരണ്യ എന്ന സിനിമയിലാണ് റാണ ഒടുവില്‍ അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഹാത്തി മേരെ സാത്തി എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
ഈ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടു പോവുകയായിരുന്നു. പവന്‍ കല്യാണിനൊപ്പം അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കും സായ് പല്ലവി നായികയായകുന്ന വിരാട പര്‍വം സിനിമയുമാണ് റാണയുടെതായി ഒരുങ്ങുന്നത്.
അതേസമയം സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കര്‍ അറിയിച്ചത്. വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.