News
ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു
ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു
Published on
ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസായിരുന്നു. ഏറെ നാളായി വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബുദ്ധദേബ് തുടർച്ചയായി ഡയാലിസിസിനു വിധേയമായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. കുറച്ചു നാളായി ദക്ഷിണ കൊൽക്കത്തയിലെ വസതിയിലായിരുന്നു താമസം.
നിരവധി തവണ ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുള്ള ബുദ്ധദേബ് ബംഗാളിലെ മുൻ നിര സംവിധായകരിൽ ഒരാളായിരുന്നു. ബാഗ് ബഹദൂർ (1989), ചരാച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മെയർ ഉപാഖ്യാൻ (2002), കാൽപുരുഷ് (2008) എന്നീ സിനിമകൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ദൂരത്വ (1978), തഹാദർ കഥ (1993) എന്നീ സിനിമകൾ മികച്ച ബംഗാളി ചലച്ചിത്രത്തിനുളള ദേശീയ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.
മികച്ച ഒരു കവി കൂടിയായ ബുദ്ധദേബ് നിരവധി കവിതാസമാഹാകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:news
