ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ മലയാളി നടിയാണ് വിദ്യ ബാലൻ. രാജ്യമെമ്പാടും വിദ്യക്ക് ഒട്ടേറെ ആരാധകരുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡേർട്ടി പിക്ച്ചർ’ എന്ന സിനിമയ്ക്ക് ശേഷം വിദ്യ കൂടുതൽ പ്രശസ്തയാവുകയായിരുന്നു . നായികാ പ്രാധാന്യമുള്ള സിനിമകൾ വിദ്യയെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങാൻ തുടങ്ങി.
ഇപ്പോഴിതാ ആരാധകരുമായി സംവദിച്ച് എത്തിയിരിക്കുകയാണ് വിദ്യ ബാലൻ . പല വിശേഷങ്ങൾ ആരായുന്നതിന്റെ കൂട്ടത്തിൽ ഒരാൾ വിദ്യയോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധേയമായിരിക്കുന്നത്. ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ആ ചോദ്യം. ഉടൻ തന്നെ രസകരമായ മറുപടിയുമായി വിദ്യയുമെത്തി.
“ആരാധകനെ നിരാശപ്പെടുത്താത്ത ഉത്തരമായിരുന്നു വിദ്യ കൊടുത്തത്. . തീർച്ചയായും കഴിയും എന്ന് തന്നെ പറഞ്ഞു. അതെങ്ങനെ എന്ന് ഒരു ചിത്രത്തിലൂടെ കാട്ടിക്കൊടുക്കുകയും ചെയ്തു. ഇതിലും മികച്ച മറുപടി ചിലപ്പോൾ സ്വപ്‌നങ്ങൾ മാത്രമേ ഉണ്ടാവൂ. ഒരു പാത്രത്തിൽ “ഡേറ്റ്സ് ” അഥവാ ഈന്തപ്പഴം കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു വിദ്യയുടെ മറുപടി.
വിദ്യയുടെ അടുത്ത ചിത്രം ‘ഷെർണി’ ആമസോൺ പ്രൈമിൽ ജൂൺ 18ന് റിലീസ് ചെയ്യും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുക. കാട്ടിൽ നിന്നും നിയന്ത്രണം തെറ്റിയ ഒരു പെൺകടുവ ജനവാസമേഖലയിൽ ഉണ്ടാക്കുന്ന അലോസരങ്ങളാണ് പശ്ചാത്തലം. ഇവിടേയ്ക്ക് ഒരു തീർപ്പ് കല്പിക്കാനെത്തുകയാണ് വിദ്യയുടെ കഥാപാത്രം
പുരുഷ കേന്ദ്രീകൃതമായ റോളുകളിൽ നിന്നും വിഭിന്നമായ ഒരു വേഷമാവും ഇത്. ശകുന്തള ദേവിയുടെ ജീവിത കഥയുമായി ബന്ധമുള്ള വിദ്യ ബാലൻ ചിത്രം ‘ശകുന്തള’ ആമസോൺ പ്രൈമിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു .
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...