സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുകാര്യങ്ങളിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരോട് നേരിട്ട് സംവദിക്കാറുണ്ട് സംവിധായകൻ ഒമർലുലു. ഇപ്പോഴിതാ വിമർശങ്ങൾക്ക് മറുപടിയുമായി ഒമർ ലുലു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിനോടൊപ്പം ഒരു രസകരമായ ട്രോളും ഒമർ പങ്കുവെച്ചിട്ടുണ്ട്.
ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ പുരോഗമന വാദവും, മറിച്ച് തന്റെ സിനിമയിൽ എന്തെങ്കിലും കോമഡി പറഞ്ഞാൽ തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണുക എന്ന ചോദ്യവും വരുന്നു എന്ന് ഒമർ പറയുന്നു.
പ്രമൂഖ സിനിമാ ഗ്രൂപ്പിൽ റിവ്യൂ ഒമർ ലുലു സിനിമയില്ലേ ഡബിൾ മീനിങ്ങ് കോമഡി കണ്ട് തൊലി ഉരിഞ്ഞു പോയി വീട്ടുകാരുടെയും കുട്ടികളുടെയും മുൻപിൽ ഇതൊക്കെ എങ്ങനെയാ കാണാ…..അതേസമയം തങ്ങളുടെ ഇഷ്ട ടീമുകളുടെ സിനിമയിൽ തെറിയും ഡബിൾ മീനിങ്ങും വന്നാൽ, പിള്ളേർ ഇതൊക്കെ കേട്ട് പഠിക്കട്ടേ അവരുടെ മുൻപിൽ എല്ലാം ഓപ്പൺ ആയി സംസാരിക്കണം ഒളിച്ചു വച്ചാൽ അവർ കൂടുതൽ അപകടങ്ങളിൽ പോയി ചാടും, നമ്മൾ എല്ലാവരും റിയൽ ലൈഫിൽ ഇങ്ങനെ അല്ലേ തുടങ്ങി ഒരു 100 ന്യായീകരണങ്ങൾ വരും”- ഒമർ കുറിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...