
TV Shows
തിരിച്ചെഴുത്തും ഡാൻസും കൂടാതെ ഈ കഴിവും! ആരാധകരെ അമ്പരപ്പിച്ച് സൂര്യ.. സംഭവം വൈറൽ
തിരിച്ചെഴുത്തും ഡാൻസും കൂടാതെ ഈ കഴിവും! ആരാധകരെ അമ്പരപ്പിച്ച് സൂര്യ.. സംഭവം വൈറൽ
Published on

നടി ഐശ്വര്യ റായ് ബച്ചനോടുള്ള രൂപ സാദൃശ്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി മാറി താരമാണ് സൂര്യ. ബിഗ് ബോസ്സിൽ എത്തിയതോടെ അത് കുറച്ച് കൂടി എന്നുമാത്രം. ഫൈനൻ ഫൈവിൽ ഉറപ്പിച്ച ഒരു മത്സരാർഥിയായിരുന്നു സൂര്യ.
എന്നാൽ അപ്രതീക്ഷിതമായി 90ാം ദിവസം ഷോയിൽ നിന്ന് പുറത്ത് പോവുകയായിരുന്നു പുറത്ത് പോയി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷോ നിർത്തി വയ്ക്കുകയായിരുന്നു.
സൂര്യ മികച്ച നർത്തകിയും അഭിയത്രിയും മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യ ആലപിച്ച ഒരു ഗാനമാണ്. താരത്തിന്റെ ഫാൻസ് ഗ്രൂപ്പിലൂടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. പണ്ട് ആലപിച്ച ഗാനമായിരുന്നു ഇത്. ഓൾഡ് ഈസ് ഗോൾഡ് എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഗാനം ആലപിക്കുന്ന പഴയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. മൊഴി എന്ന തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമാണ് സൂര്യ ആലപിച്ചിരിക്കുന്നത്.
സൂര്യയുടെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഏതൊരു കാര്യവും ആവട്ടെ അതിലൊക്കെ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാനുള്ള കഴിവ് സൂര്യ ചേച്ചിക്ക് ഉണ്ട്. അതാണ് ദിനംപ്രതി അവരുടെ ഫാൻസിനെ കൂട്ടുന്നത്, മൾട്ടി ടാലന്റ്, തുടങ്ങിയ പോസിറ്റീവ് കമന്റുകളാണ് പാട്ടിന് ലഭിക്കുന്നത്..
ആരാധകരെ പോലെ വിമർശകർക്കും സൂര്യയ്ക്ക് ക്ഷാമമില്ല. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സൂര്യയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഉയർന്നത്. സൂര്യയേയും കുടുംബാംഗങ്ങളേയും വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സൈബർ ബുള്ളിങ്ങ് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ഇതിനെതിരെ സൂര്യ രംഗത്ത് എത്തിയിരുന്നു. നിയമ നടപടിക്ക് ഒരുങ്ങുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് താരങ്ങളായ മണിക്കുട്ടൻ, ഋതു, കിടിലൻ ഫിറോസ്, മജ്സിയ തുടങ്ങിയ സീസൺ 3 താരങ്ങൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയുളള സൈബർ അറ്റാക്ക് അവസാനിപ്പിക്കണമെന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അൽപം വിട്ടു നിൽക്കുകയാണ് സൂര്യ.
സന്തോഷത്തോടെയാണ് സൂര്യ ഷോയിൽ നിന്ന് പുറത്ത് പോയത്. തനിക്ക് ബിഗ് ബോസ് വീട്ടിലേക്ക് വരുമ്പോള്‍ യാതൊരു ഫാൻസ് ബേസുമില്ലായിരുന്നുവെന്നും എന്നാല്‍ 90 ദിവസത്തിലധികം അവിടെ നില്ക്കാന് സാധിച്ചത് പ്രേക്ഷകര്‍ തന്നെ സ്നേഹിച്ചതുകൊണ്ടാണെന്നും സൂര്യ പുറത്ത് പോകുന്നതിന് മുൻപ് പറഞ്ഞിരുന്നു.
അതേസമയം താന്‍ പലപ്പോഴും ഉള്ളിലുള്ള വികാരം അടക്കിവെച്ചായിരുന്നു കളിച്ചതെന്നും അത് പക്ഷെ ശരിയായിരുന്നുവേയെന്ന കാര്യത്തില്‍ സംശയമുണ്ട്. ബിഗ് ബോസ് എന്ന് മനക്കരുത്തിന്റെ കളിയാണെന്നും സൂര്യ പറഞ്ഞിരുന്നു.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...