Connect with us

അഴകിന്റെ നീല മിഴികൾ ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായ് ; ഡ്യൂപ്പിനെ വെല്ലുന്ന മേക്കോവറുമായി സൂര്യ

TV Shows

അഴകിന്റെ നീല മിഴികൾ ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായ് ; ഡ്യൂപ്പിനെ വെല്ലുന്ന മേക്കോവറുമായി സൂര്യ

അഴകിന്റെ നീല മിഴികൾ ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായ് ; ഡ്യൂപ്പിനെ വെല്ലുന്ന മേക്കോവറുമായി സൂര്യ

ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം ഐശ്വര്യറായിയുമായുള്ള രൂപ സാദൃശ്യമായിരുന്നു കാരണം. ഐശ്വര്യ റായിയോട് രൂപ സാദൃശ്യമുള്ള സൂര്യയുടെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്ത സൂര്യയ്ക്ക് വലിയ സ്വീകരണമാണ് ബിഗ് ബോസ്സിൽ എത്തിയപ്പോൾ ലഭിച്ചത്.

ഇപ്പോൾ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് സൂര്യയുടെ സൗന്ദര്യത്തെ കുറിച്ച് കൂടിയാണ്. ഐശ്വര്യ റായിയുടേത് പോലെ പൂച്ചക്കണ്ണുകളാണ് സൂര്യയുടെയും സവിശേഷതകളിലൊന്ന്. ബിഗ് ബോസിലേ ഇന്‍ട്രോ വീഡിയോയില്‍ കണ്ടതിനൊപ്പം സൂര്യയുടെ സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയായിരുന്നു.

ഒറ്റനോട്ടത്തില്‍ ഐശ്വര്യ റായിയുടെ ഡ്യൂപ്പ് എന്ന് വിളിക്കാമെന്നാണ് പൊതുവേയുള്ള അഭിപ്രായം. മാത്രമല്ല ഐശ്വര്യ അഭിനയിച്ച പല സിനിമകളുടെയും മേക്കോവര്‍ സീരിസ് സൂര്യ നടത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം ഇപ്പോൾ വീണ്ടും സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. ബിഗ് ബോസിലെ വില്ലത്തി ഇംപ്രഷനാണ് ആദ്യ ലുക്കില്‍ സൂര്യ നല്‍കിയത്. പിന്നീട് അത് മാറുകയായിരുന്നു. ബോഡി ലാംഗ്വേജും എടുത്ത് പറയേണ്ടതാണ്.

മോഡല്‍ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന സൂര്യ സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. പ്രായമായവരെ സംരക്ഷിക്കാന്‍ ഒരു വീട് വേണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിഗ് ബോസിലേക്ക് എത്തിയത്

അതേസമയം തന്നെ ബിഗ് ബോസ് ഹൗസിൽ ഐശ്വര്യ റായി ബച്ചനായി ചുവട് വെച്ചിരുന്നു സൂര്യ. വീക്കിലി ടാസ്ക്കിലായിരുന്നു ഐശ്വര്യയുടെ മനോഹരമായ ചിത്രത്തിലെ ഗാനത്തിന് സൂര്യ ചുവട് വെച്ചത്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ”കണ്ണമൂച്ചി യെനഡ ” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് സൂര്യ ചുവട് വെച്ചത്. പാട്ടിൽ ഐശ്വര്യ ധരിച്ചരിക്കുന്നത് പോലെയുള്ള വസ്ത്രമായിരുന്നു സൂര്യയും ധരിച്ചത്. ഏതായാലും സൂര്യയുടെ മേക്കോവർ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

അതേസമയം സൈബർ ഇടങ്ങളിൽ നിന്ന് സൂര്യ ഇപ്പോൾ ചെറിയ ഇടവേള എടുക്കുത്തിരിക്കുകയാണ്. സൂര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഇക്കാര്യം പങ്കവെച്ചിരിക്കുന്നത്. ‘ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇവിടെ നിന്നും കുറച്ചു ദിവസത്തേക്ക് വിട്ടു നിൽക്കുന്നു. പിന്നീട് കാണാം എന്നായിരുന്നു സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

More in TV Shows

Trending

Recent

To Top