
Malayalam
താന്‍ നിരസിച്ച ആ രണ്ട് തമിഴ് ചിത്രങ്ങള്‍ ആണ് നയന്‍താരയെ തമിഴില്‍ താരമാക്കിയത്; തുറന്ന് പറഞ്ഞ് നവ്യ നായര്‍
താന്‍ നിരസിച്ച ആ രണ്ട് തമിഴ് ചിത്രങ്ങള്‍ ആണ് നയന്‍താരയെ തമിഴില്‍ താരമാക്കിയത്; തുറന്ന് പറഞ്ഞ് നവ്യ നായര്‍

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താന്‍ വേണ്ടെന്ന് വെച്ച ചില ചിത്രങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നവ്യ നായര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നവ്യ നായര്‍ തന്റെ മനസ് തുറന്നത്.
താന്‍ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറി, ഇത് മറ്റൊരു നടിയുടെ കരിയറില്‍ നിര്‍ണായകമായി മാറുകയും ചെയ്തുവെന്നാണ് നവ്യ പറയുന്നത്. 2005ല്‍ ശരത് കുമാര്‍ നായകനായി എത്തിയ അയ്യ ആയിരുന്നു ഒരു ചിത്രം. നയന്‍താരയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ഈ ചിത്രം ആദ്യമെത്തിയത് നവ്യയ്ക്ക് ആയിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യ പറയുന്നു. ഇതോടെ ഈ ചിത്രത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്, എന്നാല്‍ നിരസിക്കുകയായിരുന്നു. തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴില്‍ തനിക്ക് നല്ല സിനിമകളൊന്നും പിന്നീട് ലഭിച്ചിരുന്നില്ലെന്നും നവ്യ പറയുന്നു.
അതേസമയം മമ്മൂട്ടിയോടുളള തന്റെ ആരാധന ഒരഭിമുഖത്തില്‍ നവ്യ വെളിപ്പെടുത്തിയിരുന്നു. താന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് ആകാശദൂതും, ഒരു വടക്കന്‍ വീരഗാഥയും എന്ന് നടി പറയുന്നു. കുട്ടിക്കാലം മുതല്‍ക്കെ ഞാനൊരു മമ്മൂട്ടി ഫാനാണ്. വടക്കന്‍ വീരഗാഥയിലെ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം ഞാന്‍ എത്രയോ തവണ വീട്ടില്‍ അനുകരിച്ചു കാണിച്ചിരിക്കുന്നു. എന്റെ അമ്മാവനായ കെ മധു സംവിധാനം ചെയ്ത സേതുരാമയ്യര്‍ എന്ന സിനിമയില്‍ എനിക്ക് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാനും സാധിച്ചു. ആ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവെച്ചിരുന്നു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് നവ്യ നായര്‍. ഒരുത്തിയാണ് നവ്യയുടെ പുതിയ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയുന്നത്. ദൃശ്യം 2വിന്റെ കന്നട പതിപ്പും അണിയറയില്‍ ഒരുങ്ങതായാണ് വിവരം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ചുളള മറ്റു വിവരങ്ങളൊന്നും പുറത്തിറങ്ങിയില്ല.
സ്ത്രീകേന്ദ്രീകൃത സിനിമയില്‍ പ്രധാന വേഷത്തിലാണ് നവ്യ എത്തുന്നത്. സോഷ്യല്‍ മീഡിയയിലും എപ്പോഴും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അഭിനയത്തിന് പുറമെ നര്‍ത്തകിയായും തിളങ്ങിയിരുന്നു നവ്യ. വിവാഹ ശേഷവും നിരവധി വേദികളില്‍ നടി നൃത്തം അവതരിപ്പിച്ചിരുന്നു.
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി കിടന്ന...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താൻ ഗർഭിണിയാണെന്നുള്ള വിവരം താരപുത്രി...
ഒരുപാട് കഴിവുള്ള നായികമാരെ കണ്ടെത്തി മലയാളത്തിന് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. സംവൃത സുനിൽ, കാവ്യ മാധവൻ തുടങ്ങിയവരെല്ലാം ആ ലിസ്റ്റിൽ...