Malayalam
പേളിയും ശ്രിനീഷും വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായിരുന്നില്ല; വൈറലായി സാബുമോന്റെ വാക്കുകള്‍
പേളിയും ശ്രിനീഷും വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായിരുന്നില്ല; വൈറലായി സാബുമോന്റെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാല്‍ ഒന്നിച്ച് ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ രണ്ടാളും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അത് വാര്‍ത്തയാകുന്നതും.
എന്നാല്‍ ബിഗ്‌ബോസില്‍ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടി അഭിനയിക്കുകയാണ് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്യാമറയ്ക്ക് മുന്നിലെ രഹസ്യ സംസാരം വൈറലായി മാറിയതോടെയായിരുന്നു മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒന്നാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും വിവാഹിതരായത്.
വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. കുഞ്ഞതിഥിയായ നിലയാണ് ഇപ്പോള്‍ കുടുംബത്തിലെ താരം.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലടക്കം വൈറലായി കൊണ്ടിരിക്കുന്ന ക്ലബ്ഹൗസിലെ ചര്‍ച്ചയ്ക്കിടയിലും പേളി മാണിയുടെ പ്രണയം ആയിരുന്നു വിഷയം. ബഷീര്‍ ബഷി, ദിയ സന, സാബുമോന്‍ ഇവരൊക്കെയായിരുന്നു ചര്‍ച്ചയിലുണ്ടായിരുന്നത്.
പേളിയുടെ പ്രണയത്തെ വിമര്‍ശിച്ചതില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്നായിരുന്നു ഒരാള്‍ ബഷീറിനോട് ചോദിച്ചത്. ശരിക്കും കുറ്റബോധം തോന്നുന്നുണ്ട്. അവരെത്രത്തോളം സീരിയസായിരുന്നുവെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഓഡിയന്‍സ് എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. അവിടെ വെച്ച് ഗെയിമായാണ് തോന്നിയത്. പുറത്തെത്തിയപ്പോഴാണ് അവരെത്രമാത്രം സീരിയസായിരുന്നുവെന്ന് മനസ്സിലാക്കിയത്. അവര്‍ കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്.
തെറ്റിദ്ധരിച്ചല്ലോയെന്നൊരു വിഷമം ഞങ്ങള്‍ക്കുണ്ടെന്നായിരുന്നു എന്നാണ് സാബു പറഞ്ഞത്. ഞാനിപ്പോഴും പറയും അത് തെറ്റാണെന്ന്. തെറ്റ് തിരുത്തണമെങ്കില്‍ തിരുത്താം. കൊച്ചിനെ ഞാന്‍ നോക്കിക്കോളാമെന്ന് ഏറ്റിട്ടുണ്ട് എന്നും സാബു തമാശ രൂപേണ പറഞ്ഞു. പേളിക്ക് കൊടുക്കാന്‍ വേണ്ടി ഒരു ബുക്ക് വാങ്ങിച്ച് വെച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാരണം അങ്ങോട്ട് പോവാനാവുന്നില്ല. കുഞ്ഞിനെ കാണാനും പറ്റുന്നില്ല. ഇതിനകത്തുള്ള എല്ലാവരും ഹാപ്പിയായിരിക്കും. അവര്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു,
ഇത് റെക്കോര്‍ഡ് ചെയ്ത് പേളിക്ക് അയച്ച് കൊടുക്കൂയെന്നായിരുന്നു സാബു പറഞ്ഞത്. ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായിരുന്നില്ല. പേളിയേയും ശ്രിനിഷിനേയും വിളിക്കുന്നുണ്ട് ഇങ്ങോട്ടേക്കെന്നായിരുന്നു ദിയ സന പറഞ്ഞത്. താന്‍ ഈ ട്രോളുന്നതൊക്കെ അവര്‍ ആ സെന്‍സിലേ എടുക്കൂയെന്ന ധൈര്യം തനിക്കുണ്ടെന്നും സാബു പറഞ്ഞിരുന്നു.
2018 ഡിസംബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം മുതല്‍ മകളായി നില ജനിക്കുന്നതു വരെയുള്ള വിശേഷങ്ങള്‍ എല്ലാം തന്നെ പേളി പങ്കുവെച്ചിരുന്നു.കുറച്ച് നാളുകള്‍ക്ക് മുമ്പാണ് പേളി കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നാലെ കുഞ്ഞ് ജനിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരിുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചത്. ശ്രീനീഷാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. നിലയുടെ വരവ് എന്നാണ് പേളി വീഡിയോക്ക് കൊടുത്തിരിക്കുന്ന പേര്.
