
Malayalam
കരിക്കിലേയ്ക്ക് എത്തിയത് അബുദാബിയിലെ ജോലി രാജി വെച്ച്; വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയിരുന്നുവെന്ന് ജീവന് സ്റ്റീഫന്‍
കരിക്കിലേയ്ക്ക് എത്തിയത് അബുദാബിയിലെ ജോലി രാജി വെച്ച്; വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയിരുന്നുവെന്ന് ജീവന് സ്റ്റീഫന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച വെബ് സീരിസ് ആണ് കരിക്ക്. വെബ്സീരീസു മാത്രമല്ല, അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ അബുദാബിയിലെ ജോലി ഉപേക്ഷിച്ചാണ് കരിക്കിലേയ്ക്ക് എത്തിയത് എന്ന് പറയുകയാണ് ജീവന് സ്റ്റീഫന്‍.
യൂട്യൂബ് എന്ന് പറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ച പലരും ഇന്ന് കരിക്കിന്റെ കട്ട ആരാധകരാണ്. അതാണ് തന്റെ മധുരപ്രതികാരം എന്നും ജീവന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. പഠിച്ച് സുരക്ഷിത വരുമാനമുള്ള ജോലിയില്‍ എത്താന്‍ എല്ലാ വീട്ടുകാരെയും പോലെ തനിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു. ബിടെക്കിന് പഠിക്കുമ്പോള്‍ തന്നെ അഭിനയവും സംവിധാനവും മനസിലുണ്ട്. ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
എറണാകുളത്ത് എംബിഎ ചെയ്യുന്ന കാലത്താണ് കരിക്കിലെ സഹതാരമായ അര്‍ജുനെ പരിചയപ്പെടുന്നത്. അന്ന് അര്‍ജുനും അതേ കോളജില്‍ പഠിക്കുകയാണ്. പരിചയപ്പെട്ടപ്പോള്‍ രണ്ടു പേരും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ബോധ്യമായി.കോഴ്സ് കഴിഞ്ഞ് തനിക്ക് അബുദാബിയില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി. ഒരു വര്‍ഷം ജോലി ചെയ്തു. ഉള്ളിലെ ആഗ്രഹം ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്. അതോടെ മെന്റലി ഡൗണ്‍ ആയി. രാജിവച്ചു നാട്ടിലെത്തി. വീട്ടില്‍ ആകെ ഡാര്‍ക്ക് സീന്‍ ആയി.
തല്കാലം വീട്ടുകാരെ ബോധിപ്പിക്കാന്‍ ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറി. എങ്ങനെയെങ്കിലും അഭിനയ മേഖലയില്‍ എത്തിപ്പറ്റണം. എവിടെ തുടങ്ങണമെന്ന് അറിയില്ല. കരിക്കിലെ സഹോ ഉണ്ണി മാത്യൂസ് ഞങ്ങളുടെ കോമണ്‍ സുഹൃത്താണ്. ഉണ്ണി വഴിയാണ് കരിക്കിന്റെ ഫൗണ്ടര്‍ നിഖിലിനെ പരിചയപ്പെടുന്നതും കരിക്കിലേക്ക് എത്തുന്നതും എന്നാണ് ജീവന് പറയുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് കരിക്കിലെ ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനു കെ അനിയനും താന്‍ കരിക്കിലേയ്ക്ക് എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...