Connect with us

ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്; ജീവിതത്തിലെ വഴിത്തിരിവായത് ആ യാത്ര

Malayalam

ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്; ജീവിതത്തിലെ വഴിത്തിരിവായത് ആ യാത്ര

ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്; ജീവിതത്തിലെ വഴിത്തിരിവായത് ആ യാത്ര

നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് മഞ്ജരി. നിരവധി ആരാധകരാണ് മഞ്ജരിയിക്കുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മഞ്ജരി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ഈ ഗാനത്തിന് ഈണമിട്ടത് ഇളയാരാജ ആയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിത രീതികളെക്കുറിച്ചും ഫാഷനെക്കുറിച്ചും തുറന്നുപറയുകയാണ് താരം. ‘ഞാന്‍ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയില്‍ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയില്‍ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്‌റ്റൈല്‍ എല്ലാം ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കുമ്പോള്‍ സന്തോഷം തോന്നി.

പഠനമെല്ലാം മസ്‌ക്കറ്റിലായിരുന്നു, അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് അച്ഛനും അമ്മയുമാണ്. അമ്മ പുറത്തോട്ട് പോലും പോകാറില്ല, അതുകൊണ്ട് തന്നെ സ്‌റ്റൈലിനെ കുറിച്ചു പറഞ്ഞു തരാന്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ മുടിവെട്ടാന്‍ പോകുമ്പോള്‍ ഞാനും സലൂണില്‍ പോയി മുടി മുറിക്കും. ടോം ബോയിനെ പോലെയായിരുന്നു നടപ്പ്. ഡിഗ്രി പഠനത്തിന് നാട്ടില്‍ വന്നപ്പോള്‍ അതിലും കഷ്ടമായിരുന്നു. കോളേജില്‍ സല്‍വാര്‍ നിര്‍ബന്ധമായിരുന്നു. പൂവാലന്മാരെ പേടി, സീനിയേഴ്‌സിനെ പേടി. ആകെ ഒരു പേടി കുട്ടിയായിരുന്നു

വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേനാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത് എന്നും മഞ്ജരി പറഞ്ഞു.

വ്യത്യസ്തമായ ആലാപന ശൈലിയും സ്വരമാധുര്യവും കൊണ്ടു തന്നെ പിന്നണി ഗാന രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ മഞ്ജരിയ്ക്കായിരുന്നു. മലയാളികള്‍ ഇന്നും മൂളിനടക്കുന്ന ഗാനങ്ങളില്‍ മിക്കതും മഞ്ജരി ആലപിച്ചതാണ്. ഒരു ചിരി കണ്ടാല്‍ , പിണക്കമാണോ , ആറ്റിന്‍ കരയോരത്തെ തുടങ്ങി ശ്രദ്ധേയ ഗാനങ്ങള്‍ മഞ്ജരി ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡും മഞ്ജരി നേടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top