
Malayalam
മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെ സൈബർ ആക്രമണം ’; ഫേസ്ബുക്ക് പേടിയായി തുടങ്ങിയെന്ന് നിര്‍മ്മല്‍ പാലാഴി!
മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെ സൈബർ ആക്രമണം ’; ഫേസ്ബുക്ക് പേടിയായി തുടങ്ങിയെന്ന് നിര്‍മ്മല്‍ പാലാഴി!

മകന്റെ നോമ്പ് അനുഭവം പങ്കുവെച്ചതിന് പിന്നാലെയാണ് നടന് നിര്‍മ്മല്‍ പാലാഴിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത് . പിന്നീട് നിര്‍മ്മല്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കെല്ലാം മിക്കപ്പോഴും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് . ചില വിദ്വേഷ കമന്റുകള്‍ക്ക് മറുപടിയും താരം കൊടുക്കാറുണ്ട്. എങ്കിലും ഇത്തരം ആക്രമണങ്ങള്‍ കൂടി വരുമ്പോള്‍ തനിക്ക് അതില്‍ വലിയ സങ്കടമുണ്ടെന്ന് നിര്‍മ്മല്‍ പറയുന്നു.
പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വേറെ രീതിയില്‍ എടുക്കുകയും പിന്നീട് ആക്രമണങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നതിനാല്‍ ഫേസ്ബുക്ക് പേടിയായി തുടങ്ങിയെന്നും നിര്‍മ്മല്‍ ഒരു പ്രമുഖ ടെലിവിഷൻ പരുപാടിയിൽ സംസാരിക്കവെ പറഞ്ഞു.
‘ഫേസ്ബുക്ക് പേടിയായി തുടങ്ങി. ഞാന്‍ പോലും അറിയാതെ എന്നെ ചില വിഭാഗത്തില്‍ പെടുത്തുകയാണ്. വലിയ സങ്കടമാണ് അത്. കാരണം ഞാന്‍ എന്റെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.
അതില്‍ ഞാന്‍ പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടെയോ, മതത്തിന്റെയോ, സംഘടനയുടെയോ ആളായത് കൊണ്ട് ഇടുന്നതല്ല. അത് പല രീതിയില്‍ പല ആളുകള്‍ ഏറ്റെടുത്ത് ഞാന്‍ എവിടെയൊക്കെയോ ആയിപ്പോയി. ഞാന്‍ ആരുമല്ല. ഞാന്‍ സാധാരണ ഒരു പാലാഴിക്കാരന്‍ മിമിക്രിക്കാരനാണ്.’ നിര്‍മ്മല്‍ പാലാഴി പറഞ്ഞു.
വിദ്വേഷ പ്രചരണങ്ങളും കമന്റുകളും ഒരു പ്രത്യേക കക്ഷി രാഷ്ട്രീയ, സംഘടന സെറ്റപ്പല്ല. മറിച്ച് ഒരു മനുഷ്യന്റെ ഉള്ളിലുള്ള വൃത്തികേടാണ് പുറത്ത് വരുന്നത്. ഞാനുള്‍പ്പെടെയുള്ള പലരെയും അവര്‍ വേട്ടയാടുകയാണ്.
നിങ്ങളൊരു രാഷ്ട്രീയ കക്ഷിയുടെ ഭാഗമായാല്‍ വിദ്വേഷം ഉണ്ടാവുമെന്നല്ല, മറിച്ച് നിങ്ങളുടെ ഉള്ളില്‍ അത്തരത്തിലൊരു വിദ്വേഷ ചിന്തയുണ്ടെങ്കിലും ഏത് കക്ഷിയാണെങ്കിലും അതു തന്നെയാണ് പുറത്തുവരിക.
അതൊക്കെ നമുക്ക് വ്യക്തി പരമായ മനോഭാവമായെ പറയാന്‍ പറ്റുള്ളു. ഒരു സമൂഹത്തിന്റെയോ, സംഘടനയുടെയോ പേര് പറയാന്‍ പറ്റില്ലല്ലോ. അതൊക്കെ ഓരോ ആളുകള്‍ അല്ലെ ചിന്തിക്കേണ്ടത്.’ എന്നും ഒരു അഭിമുഖത്തില്‍ നിര്‍മ്മല്‍ പറഞ്ഞിരുന്നു.
about nirmal palazhi
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...