നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24×7 ലൂടെയാണ് ദിലീപിന്റെ നായികയായി നിഖില സിനിമയിലേയ്ക്ക് എത്തുന്നത്. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന് അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും നായികയായി. എന്നാല്‍ ഇപ്പോള്‍ നിഖില പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഡിയര്‍ എന്ന മറ്റുള്ളവരുടെ വിളി തനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. അത്തരം വിളികള്‍ താന്‍ തീരെ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നിഖില പറയുന്നത്. ഡിയര്‍ എന്ന വിളി എനിക്ക് തീരെ ഇഷ്ടമല്ല. തീരെ അടുപ്പമില്ലാത്തവര്‍ ഡിയര്‍ എന്ന് വിളിക്കുമ്പോള്‍ വല്ലാതെ ദേഷ്യം വരും. ഡിയര്‍, ഡാര്‍ലിങ് തുടങ്ങിയ രീതിയില്‍ സംബോധന ചെയ്തു വിളിക്കുന്നത് ഇഷ്ടമല്ല. ആരെങ്കിലും സിനിമയുമായി സമീപിക്കുമ്പോഴോ, അല്ലാതെയുള്ള ഇവന്റ് ഷോകളുമായി ബന്ധപ്പെട്ടൊക്കെ ചിലപ്പോള്‍ ഒരു ഡിയര്‍ വിളിയുണ്ടായേക്കാം.
അതൊക്കെ എനിക്ക് നല്ല ദേഷ്യം തോന്നുന്ന കാര്യമാണ്. ഡിയര്‍ വിളിച്ചതിന്റെ പേരില്‍ ഞാന്‍ ബ്ലോക്ക് ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ വിളിക്കുന്ന ചിലരോട് തീരെ മിണ്ടാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് അറിയില്ല ചെറുപ്പം മുതല്ക്കേ അങ്ങനെയൊരു വിളി എനിക്ക് ഇഷ്ടമല്ല. പേഴ്സണലായി നമ്മളോട് അത്ര അടുപ്പമുള്ള ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഇത്രയ്ക്കും അസ്വസ്ഥത തോന്നില്ല. എന്നിരുന്നാലും ആരും എന്നെ ഡിയര്‍ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാന്‍ എന്നാണ് നിഖില പറഞ്ഞത്.
നീണ്ട നാളുകള്‍ക്ക് ശേഷമാണ് നിഖില മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ തിരിച്ചെത്തിയത്. ചിത്രം ഏറെ വിജയം കൈവരിച്ചതോടെ ചിത്ര്ത്തിന്റെ സക്സസ് സെലിബ്രേഷനിടെ എടുത്ത മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മമ്മൂക്ക സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളായിരുന്നു ട്രെന്‍ഡിംഗായത്. മെഗാസ്റ്റാറിന്റെ ഫാന്‍സ് ഗ്രൂപ്പുകളില്‍ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചു. ദി പ്രീസ്റ്റ് പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മമ്മൂട്ടി മറുപടി പറയവെയാണ് മമ്മൂക്കയെ കണ്ണെടുക്കാതെ നിഖില നോക്കിയിരുന്നത്. പിന്നാലെ ഈ ചിത്രങ്ങള്‍ ട്രോളന്മാര് ഏറ്റെടുക്കുകയും വൈറലാവുകയുമായിരുന്നു.
നിഖിലയുടെ സുഹൃത്തും നടിയുമായ ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ഈ ചിത്രം പങ്കുവെച്ചിരുന്നു. ദ പ്രീസ്റ്റില്‍ ജെസി എന്ന പ്രാധാന്യമുളള കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് റോള്‍ തന്നെയാണ് നിഖിലയ്ക്ക് ലഭിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം ആദ്യാവസാനം നിഖില പ്രീസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ആദ്യമായി നടി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. അതേസമയം മമ്മൂട്ടിയും നിഖില വിമലും ഒരുമിച്ചുളള ചിത്രത്തിന് പിന്നാലെ മമ്മൂക്കയും നദിയാ മൊയ്തുവും ഒന്നിച്ചുളള ഒരു പഴയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിഖിലയെ പോലെ തന്നെ നദിയയും മമ്മൂട്ടിയെ തന്നെ നോക്കിനില്‍ക്കുവാണ്. അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുന്നത്.
1985ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയുടെ സമയത്ത് എടുത്ത ചിത്രമാണിത്. സംവിധായകന് ജോഷിയാണ് ഈ ചിത്രമൊരുക്കിയത്. ഒരു പുതിയ കണ്ണട ആവശ്യമാണ്, പ്രിയങ്ക ചോപ്രയുടെ അമ്മയെ ട്രോളി ആരാധകര്‍ മമ്മൂട്ടിക്കൊപ്പമുളള പഴയ ഫോട്ടോ നദിയ മൊയ്തു തന്നെ മുന്‍പ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് പുറമെ കണ്ടു കണ്ടറിഞ്ഞു, പൂവിന് പുതിയ പൂന്തെന്നല്‍, ഡബിള്‍സ് തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിച്ചഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യാഭാഷ സിനിമകളിലും തിളങ്ങിയ നായികയാണ് നദിയാ മൊയ്തു. തമിഴ്, തെലുങ്ക് ഭാഷകളിലും നദിയാ മൊയ്തു സജീവമാണ്. അതേസമയം ഡബിള്‍സ് എന്ന ചിത്രത്തിലാണ് മമ്മൂക്കയ്ക്കൊപ്പം നടി ഒടുവില്‍ അഭിനയിച്ചത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...