ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ വലിയ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു. മലയാളം ബിഗ് ബോസിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ ഏകദേശം അവസാന ഘട്ടത്തിലാണ്.
അതേ സമയം മത്സരാര്ഥികളെക്കാളും ആരാധകരുള്ളത് ബിഗ് ബോസിനാണ്. ആ ശബ്ദത്തിന് പിന്നിലുള്ളത് ആരാണെന്ന് ഇനിയും വെളിപ്പെടുത്തിയില്ല. അടുത്തിടെ മോഹന്‍ലാലിനോടും ഇതേ ചോദ്യം വന്നിരുന്നെങ്കിലും താന്‍ പോലും കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. എന്നാലിപ്പോള്‍ ബിഗ് ബോസ് എന്ന ശബ്ദത്തിനുടമയെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. ഫൈസല്‍ റാസി എന്ന വ്യക്തിയെ കുറിച്ചുള്ള എഴുത്തുകളാണ് ശ്രദ്ധേയമാവുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഇതാണ് പ്രേക്ഷകര്‍ തേടി നടന്ന യഥാര്‍ത്ഥ ബിഗ് ബോസ്. ഏതൊരു വലിയ സംരംഭത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെ ശക്തമായ അടിത്തറ ഉണ്ടാകുമെന്ന് നമുക്കറിയാം. സ്വപ്നം കണ്ടത് നേടി എടുക്കുമ്പോഴാണ് പലരും അങ്ങനെ വിജയത്തിലേക്ക് എത്തുന്നത്. ജീവിതത്തില്‍ പലതും നേടിയെടുക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ അമരക്കാരനായി നില്ക്കുന്ന ഫൈസല്‍ റാസി എന്ന വ്യക്തിയെ എത്രപേര്‍ക്കറിയാം.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അമരക്കാരനായ ഒരു സാധാരണക്കാരനായ വ്യക്തി, ഇന്ന് ഇന്ത്യയില്‍ ഏറ്റവും മികച്ച പരസ്യ ചിത്രത്തിനുള്ള ക്യുരിയസ് അവാര്‍ഡ് വരെ സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയെന്ന മാധ്യമത്തിനോടുള്ള പ്രണയമായിരുന്നു എല്ലാത്തിന്റെയും തുടക്കം. അത് ഫൈസല്‍ റാസി എന്ന കലാകാരനെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയായിരുന്നു. മാരുതി ഓള്‍ട്ടോ, ഡബിള്‍ ഹോര്‍സ്,എലൈറ്റ് ഫുഡ്സ്, മഹീന്ദ്ര, ചീനവല,ജോസ്കോ,പുളിമൂട്ടില്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ പരസ്യങ്ങളിലൂടെ ഫൈസല്‍ നിറങ്ങള്‍ നല്‍കിയത് പുതുമകള്‍ക്ക് ആയിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അണിയറയിലേക്ക് കടന്നു വന്നപ്പോള്‍ ആദ്യ ഷോകളില്‍ മോഹന്‍ലാലിന്റെ മാത്രം ഷൂട്ടിംഗ് സീനുകള്‍ക്ക് ആയിരുന്നു ഫൈസല്‍ ചുക്കാന്‍ പിടിച്ചത്. എവിക്ഷന് റൗണ്ടുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച ഓരോ ഘട്ടങ്ങളുടെയും സൂത്രധാരനും ഇയാള്‍ തന്നെ. എന്നാല്‍ സീസണ് ത്രി എത്തിയപ്പോഴേക്കും ഫൈസല്‍ റാസി കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റിഷോയുടെ അമരക്കാരനായി.
കോവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് സീസണ് 2 വിന്റെ ഫൈനല്‍ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേ ഘട്ടത്തില്‍ തന്നെ മൂന്നാം സീസണും അവസാനിപ്പിക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനാണ് ഫൈസല്‍ എന്ന ഡയറക്ടര്‍ ശ്രമിക്കുന്നത്. റിയാലിറ്റി ഷോ അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് പുതിയ പ്രതീക്ഷകള്‍ നല്കി വോട്ടിങ്ങിലൂടെ പ്രേക്ഷകരുടെ നീതി ഉറപ്പുവരുത്തി വിജയിയെ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണ് ബിഗ് ബോസ്.
മലയാളക്കര ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു റിയാലിറ്റി ഷോ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചതിന് ഫൈസല്‍ റാസി എന്ന ഡയറക്ടറോട് നമുക്ക് നന്ദി പറയാം. സിനിമയെന്ന മായിക ലോകത്തേക്ക് പരസ്യം എന്ന മാധ്യമത്തിലൂടെ വലിയ ചിറകുകള് വിരിച്ച് ഫൈസല്‍ റാസിക് പറക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...