Connect with us

പുറത്തിറങ്ങിയപ്പോൾ ആവർത്തിച്ചു കേട്ട ആ ചോദ്യം! മറച്ചുവയ്ക്കാതെ മണിക്കുട്ടൻ..ഉത്തരം കേട്ടവർ അമ്പരന്നു ലൈവില്‍ വെളിപ്പെടുത്തി മണിക്കുട്ടന്‍

TV Shows

പുറത്തിറങ്ങിയപ്പോൾ ആവർത്തിച്ചു കേട്ട ആ ചോദ്യം! മറച്ചുവയ്ക്കാതെ മണിക്കുട്ടൻ..ഉത്തരം കേട്ടവർ അമ്പരന്നു ലൈവില്‍ വെളിപ്പെടുത്തി മണിക്കുട്ടന്‍

പുറത്തിറങ്ങിയപ്പോൾ ആവർത്തിച്ചു കേട്ട ആ ചോദ്യം! മറച്ചുവയ്ക്കാതെ മണിക്കുട്ടൻ..ഉത്തരം കേട്ടവർ അമ്പരന്നു ലൈവില്‍ വെളിപ്പെടുത്തി മണിക്കുട്ടന്‍

പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് ബിഗ് ബോസ് വിന്നറെ തീരുമാനിക്കാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഷോ അവസാനിപ്പിച്ച് മത്സരാര്‍ഥികളെല്ലാവരും വീടുകളിലേക്ക് തിരിച്ച് എത്തിയിരുന്നു.

ഏറ്റവുമൊടുവില്‍ മണിക്കുട്ടനും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ്. അതേ സമയം മണിക്കുട്ടനെ വിജയിപ്പിക്കാനുള്ള പദ്ധതികളുമായി എത്തിയിരിക്കുകയാണ് ഫാന്‍സ്.

വീട്ടിലെത്തിയ ശേഷം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ എത്തിയ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. അടുത്ത സുഹൃത്തും നടി ശരണ്യ മോഹന്റെ ഭര്‍ത്താവുമായ ഡോ അരവിന്ദ് കൃഷ്ണനാണ് എംകെയ്‌ക്കൊപ്പം ലൈവില്‍ എത്തിയത്.

ഫോണ്‍ കിട്ടിയ ശേഷമാണ് പ്രേക്ഷകരുടെ സപ്പോർട്ടും കാര്യങ്ങളും അറിഞ്ഞതെന്ന് എംകെ പറഞ്ഞു. എല്ലാവര്‍ക്കും വലിയ നന്ദിയുണ്ട്. പലരും വിളിക്കുമ്പോള്‍ പറയുന്നുണ്ട് മണിക്കുട്ടന്‍ അതിനകത്ത് കിടന്ന് ടെന്‍ഷന്‍ അടിക്കുമ്പോള്‍ നമുക്കും വിഷമായിരുന്നു എന്ന്. നമുക്ക് അറിയില്ല പുറത്ത് എന്താണ് നടക്കുന്നതെന്ന്. പിന്നെ പലരും എന്നെ പറ്റി പറയുന്നുണ്ടായിരുന്നു ഇമേജ് ഭയമെന്ന്. എന്നാല്‍ അങ്ങനെ ഇമേജ് ഭയമൊന്നുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു.

പിന്നെ ഫോണ്‍ കിട്ടിയപ്പോള്‍ എനിക്കത് മനസിലായി, ഒരുപാട് നന്ദി. എല്ലാവര്‍ക്കും ഹൃദയത്തിന്‌റെ ഭാഷയില്‍ നന്ദി പറയുന്നു. ലവ് യൂ ഓള്‍. ബിഗ് ബോസ് ഹൗസ് വലിയൊരു അനുഭവമായിരുന്നു. പ്രത്യേകിച്ച് പറയാനുളളത് ഏട്ട് മല്‍സരാര്‍ത്ഥികള്‍ ഉണ്ട്. ലാസ്റ്റ് ഫൈനലില്‍ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഡിംപലിന് ഒകെ സുഖമാണ്. അവര്‍ എല്ലാവരും എറണാകുളത്ത് എത്തി, മണിക്കുട്ടന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം മണിക്കുട്ടൻ എയർപോർട്ടിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് നൽകിയ പ്രതികരണത്തെ ചുറ്റിപ്പറ്റിയും ചർച്ചകൾ നടക്കുന്നുണ്ട്. ഗെയിം ഇപ്പോഴും നടക്കുകയാണ്, ഇത്രയും ദിവസം നിർത്തിയതിന് പ്രേക്ഷകരുടെ ഇഷ്ടത്തിന് നന്ദി, വോട്ടിങ് നടക്കുകയല്ലേ, ഇപ്പോൾ കൂടുതലൊന്നും പറയാനാകില്ല, ആരാണ് അർഹരുള്ളവർ അവർക്ക് വോട്ട് ചെയ്യുക, എനിക്ക് കിട്ടിയാൽ സന്തോഷം’, എന്നാണ് തന്നെ കാണാനെത്തിയ മാധ്യമങ്ങളോട് മണിക്കുട്ടൻ പറഞ്ഞത്. ‘ഈ വാക്കുകളിൽ ഉണ്ട് നിങ്ങളുടെ വ്യക്തിത്വം എന്നാണ് മണിക്കുട്ടനോട് ആരാധകർ പറയുന്നത്. അതിനിടെ ഒരു മാധ്യപ്രവർത്തകൻ സൂര്യയെക്കുറിച്ച് എന്തെങ്കിലും രണ്ട് വാക്ക് പറയുമോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ല . ഗെയിം നടക്കുകയാണെന്നുള്ള മറുപടിയാണ് മണിക്കുട്ടൻ നൽകിയത്.ആ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു

Continue Reading
You may also like...

More in TV Shows

Trending

Recent

To Top