
Malayalam
അവര്‍ക്കുമുണ്ട് ആത്മാഭിമാനം, പൗളി വിത്സന്റെ പേരില്‍ നടക്കുന്ന സംഭാവനാ പ്രചാരണത്തിന് എതിരെ അഹാന കൃഷ്ണ
അവര്‍ക്കുമുണ്ട് ആത്മാഭിമാനം, പൗളി വിത്സന്റെ പേരില്‍ നടക്കുന്ന സംഭാവനാ പ്രചാരണത്തിന് എതിരെ അഹാന കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടി പൗളി വിത്സന് തന്റെ ദുരവസ്ഥ പറഞ്ഞ് രംഗത്തെത്തിയത്. കോവിഡ് പടര്‍ന്നതോടെ കുടുംബം നോക്കാന്‍ കഷ്ടപ്പെടുകയാണ് താരം. വൈകുന്നേരത്തോടെ തന്നെ സിനിമയിലെ സുഹൃത്തുക്കള്‍ ലഭിച്ചെന്നും അത്യാവശ്യത്തിനു പണം ലഭിച്ചതായും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടി പൗളി വിത്സന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. പൗളി വിത്സന്റെ കുടുംബത്തില്‍ എല്ലാവര്ക്കും കോവിഡ്, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ് പൗളി ചേച്ചി എന്നിങ്ങനെയുള്ള വാര്‍ത്തകളും നടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് നിലവില്‍ പ്രചരിക്കുന്നത്.
അവര്‍ക്കുമുണ്ട് ആത്മാഭിമാനം എന്ന കുറിപ്പോടെ വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഹാന. വളരെ അടുപ്പമുള്ള ആളായതിനാല്‍ വാര്‍ത്ത കണ്ടപാടെ പൗളി വിത്സനോട് സംസാരിച്ചു. പൗളി വിത്സന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് പൊസിറ്റീവ് ആണെന്ന കാര്യം സത്യമാണ്. എന്നാല്‍ പണത്തിനാവശമുണ്ടെന്നോ, അതിനുവേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല.
വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും സംഭാവന വരുന്നു എന്നും പൗളി പറഞ്ഞു. എന്നാല്‍ പണത്തിന് ആവശമുണ്ടെന്നോ, അതിനു വേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല. വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും പൗളിയുടെ അക്കൗണ്ടിലേക്ക് സംഭാവന വരുന്നുണ്ട്. സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചു കൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്.
സഹായിക്കാനെത്തിയ സുമനസ്സുകളോട് നന്ദി അറിയിച്ചുകൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്. ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം എന്ന് അഹാന. തന്നോട് അക്കാര്യങ്ങള്‍ പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു എന്നും അഹാന പറയുന്നു. ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം എന്നും അഹാന പറഞ്ഞു. സത്യാവസ്ഥ മനസിലാക്കാതെ നടക്കുന്ന വെറും നുണ പ്രചാരണം മാത്രമാണ് ഇതെന്നും അഹാന കുറിച്ചു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...