
Malayalam
‘തീര്‍ത്തും ആവേശത്തിലാണ്’ സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് ആശാശരത്
‘തീര്‍ത്തും ആവേശത്തിലാണ്’ സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് ആശാശരത്

മലയാള സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും മായാതെ നില്ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നാല് സിബിഐ അന്വേഷണ ചിത്രങ്ങളും മികച്ച വിജയമാണ് സ്വന്തമാക്കിയത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നു കണ്ട ചിത്രങ്ങളായിരുന്നു ഇവ. ഇപ്പോഴിതാ സിബിഐ സീരിസിലെ അഞ്ചാം ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനവും അടുത്തിടെയാണ് നടന്നിരുന്നത്.
എന്നാല്‍ ആ ചിത്രത്തിന്റെ ഭാഗമാകുന്നതിലെ ആവേശവും സന്തോഷവും അറിയിച്ച് എത്തിയിരിക്കുകയാണ് നടി ആശാ ശരത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം താരം അറിയിച്ചത്. ‘തീര്‍ത്തും ആവേശത്തിലാണ്’ എന്നാണ് ആശാ ശരത് കുറിച്ചു. ചിത്രത്തില്‍ ആശാ ശരത്തിന് പുറമേ രഞ്ജി പണിക്കര്‍, സൗബിന് ഷാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിബിഐ അഞ്ചാം ഭാഗം ചിങ്ങം ഒന്നിന് ആരംഭിക്കുമെന്നാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആ സിനിമ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒരു ചിത്രത്തിന് ശേഷമായിരിക്കും സിബിഐ അഞ്ചാം ഭാഗം ആരംഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
1988ലാണ് മ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥവും അയാള്‍ അന്വേഷിക്കുന്ന ഒരു കുറ്റകൃത്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാട്ടുകളോ ആക്ഷന്‍ രംഗങ്ങളോ ഒന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രം മലയാള സിനിയിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു. ഒരു സിബിഐ ഡയറികുറിപ്പ് നേടിയ മികച്ച വിജയം മൂലം തെലുങ്കിലേക്കും ഹിന്ദിയിലേക്കും ചിത്രം റീമേക്കും ചെയ്യപ്പെട്ടു. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ തുടര്ചിത്രങ്ങളും പുറത്തിറങ്ങി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...