Malayalam
ചേച്ചിയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു പിടിച്ചു കൊണ്ട് ആരാധകരുടെ പ്രിയ താരം ; തിങ്കളിനൊപ്പം ഡിമ്പൽ !
ചേച്ചിയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു പിടിച്ചു കൊണ്ട് ആരാധകരുടെ പ്രിയ താരം ; തിങ്കളിനൊപ്പം ഡിമ്പൽ !
ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ വിജയിയെ കണ്ടെത്താനുള്ള അവസാന ഘട്ട യാത്രയിലാണ്. കൊറോണ പ്രതിസന്ധിയെ തുടർന്ന് അപ്രതീക്ഷിതമായിട്ടാണ് ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. ഇതോടെ ആരാധകരെല്ലാം നിരാശയിലാകുകയായിരുന്നു . എന്നാല്‍ വിജയിയെ കണ്ടത്തും എന്ന വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ വീണ്ടും ആവേശത്തിലായി. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും അവസാനമുണ്ടായവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തേണ്ടത്. പ്രേക്ഷക വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തുക.
വിജയിയാകാനുള്ള മത്സരത്തിലുള്ള താരങ്ങള്‍ മണിക്കുട്ടന്‍, ഡിമ്പല്‍, സായ് വിഷ്ണു, അനൂപ്, റിതു മന്ത്ര, കിടിലം ഫിറോസ്, റംസാന്‍, നോബി എന്നിവരാണ്. ഇതിലൊരാള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായി മാറും. അതാരാണ് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും താരങ്ങളും. വോട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. കടുത്ത മത്സരമാണ് താരങ്ങള്‍ക്കിടയില്‍ നടക്കുന്നത്. തങ്ങളുടെ പ്രിയതാരത്തിന് വേണ്ടി ആരാധകരകുടെ സംഘങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്.
ബിഗ് ബോസ് വിന്നറാകാനുള്ള മത്സരത്തില്‍ മുന്നിലുള്ള താരമാണ് ഡിംപല്‍ ഭാല്‍. തന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ നിന്നും അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്ന താരമാണ് ഡിമ്പല്‍. എന്നാല്‍ പിന്നീട് തിരികെ വന്നു. തിരികെ വന്ന ഡിമ്പല്‍ പഴയതിലും കൂടുതല്‍ മത്സരബുദ്ധിയും പോരാട്ട വീര്യവുമായിരുന്നു ഷോയിൽ കാഴ്ച വെച്ചത് .
അതേസമയം ഇന്നലെയും ഇന്നുമായി ബിഗ് ബോസ് താരങ്ങളെല്ലാം തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെത്തിയെന്ന വാർത്തയും ആരാധകർ ഏറ്റെടുക്കുകയായിരുന്നു . കൊച്ചിയിൽ മത്സരാർത്ഥികൾ എത്തിയെന്ന വീഡിയോ ഒറ്റ ദിവസം ട്രെൻഡിങ്ങിൽ വരുകയും ചെയ്തു.
ഇന്നലെയായിരുന്നു ഡിമ്പല്‍ മടങ്ങിയെത്തിയത്. മണിക്കുട്ടനും രമ്യയും ഇന്ന് മടങ്ങിയെത്തിയപ്പോള്‍ ഡിമ്പല്‍ അടക്കമുള്ളവര്‍ ഇന്നലെ തന്നെ എത്തുകയായിരുന്നു. ഡിമ്പലിന് സ്വീകരിക്കാനായി ചേച്ചി തിങ്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ വീട്ടിലെത്തിയ ഡിമ്പലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് തിങ്കള്‍.
“ഒടുവില്‍ അവള്‍ വീട്ടിലെത്തി. സുരക്ഷിതയായി. എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും അനുഗ്രഹത്തിനും നന്ദി. ഫ്രെയമില്‍ അഖിലിനേയും നയനേയും മിസ് ചെയ്യുന്നു”. എന്നു പറഞ്ഞായിരുന്നു തിങ്കല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചേച്ചിയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു പിടിച്ചു കൊണ്ട് ചിരിച്ചു നില്‍ക്കുകയാണ് ചിത്രത്തില്‍ ഡിമ്പല്‍. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണയറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിമ്പല്‍, അനൂപ് എന്നിവരാണ് വോട്ടിംഗില്‍ മുന്നിട്ടു നില്‍ക്കുന്നത്. തുടക്കം മുതല്‍ക്കു തന്നെ ശക്തമായ ജനപിന്തുണ നേടിയവരാണ് ഇവരില്‍ മണിക്കുട്ടനും ഡിമ്പലും സായ് വിഷ്ണുവും.
എന്നാല്‍ ആദ്യഘട്ടങ്ങളില്‍ കാര്യമായ പിന്തുണ ലഭിക്കാതിരുന്ന അനൂപ് അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ജനപ്രീയ താരങ്ങളിലൊരാളായി മാറുകയായിരുന്നു. മത്സരഫലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാം എന്നിരിക്കെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് വിജയി ആരെന്ന് അറിയാനായി കാത്തിരിക്കുന്നത്.
about bigg boss season 3
