മരണവാര്‍ത്ത ഞാന്‍ ആദ്യം വിശ്വസിച്ചില്ല, പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഒട്ടും വിശ്വസിക്കില്ല, പ്രിയങ്കയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്
മരണവാര്‍ത്ത ഞാന്‍ ആദ്യം വിശ്വസിച്ചില്ല, പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഒട്ടും വിശ്വസിക്കില്ല, പ്രിയങ്കയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്
മരണവാര്‍ത്ത ഞാന്‍ ആദ്യം വിശ്വസിച്ചില്ല, പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഒട്ടും വിശ്വസിക്കില്ല, പ്രിയങ്കയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്
കഴിഞ്ഞ ആഴ്ചയാണ് നടന് രാജന് പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണവാര്‍ത്ത പുറംലോകം അറിയുന്നത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണം ശരിക്കും ഞെട്ടലോടെയാണ് പുറം ലോകം അറിഞ്ഞത്. രണ്ടുവര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് ഉണ്ണിയും തിരുവനന്തപുരം സ്വദേശിയായ പ്രിയങ്കയും തമ്മില്‍ വിവാഹിതരാകുന്നത്. തുടര്‍ന്ന് പ്രിയങ്കയുടെ സഹോദരനും ബന്ധുക്കളഉമടക്കം നിരവധി പേരാണ് ഉണ്ണിയ്ക്കെതിരെ ആരോപണങ്ങളുമായി എത്തിയത്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ സുഹൃത്ത്.
‘പ്രിയങ്കയുടെ ആത്മഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് സോഷ്യല്‍ മീഡിയ നിറയെ. വാര്‍ത്തകള്‍ക്ക് ശേഷം എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ആണ് ആളുകള്‍ ചോദിക്കുന്നത്. പ്രിയങ്കയുടെ മരണശേഷം ഞാന്‍ പങ്കിട്ട ഒരു സ്റ്റാറ്റസ് കണ്ടിട്ടായിരുന്നു ചോദ്യങ്ങള്‍. എന്നെയും അവളെയും അറിയാവുന്നവരും ചോദ്യങ്ങളുമായി എത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം അറിയാമോ എന്നും ആളുകള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ കൂടിയതോടെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത്’, എന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്ത് സംസാരിച്ചു തുടങ്ങിയത്.
‘നമ്മളുടെ അടുത്ത ഒരാള്‍ മരിച്ചാല്‍ നമ്മള്‍ക്ക് അത്രത്തോളം ഫീലിങ്ങ്സ് ഉണ്ടാകും. അത് ഒരു ആത്മഹത്യ കൂടി എന്ന് അറിയുമ്പോള്‍ വിശ്വസിക്കാന്‍ പോലും ആകാത്ത അവസ്ഥയും ആകും. കാരണം പ്രിയയെ പോലെയുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യും എന്ന് ആരും വിശ്വസിക്കില്ല. ആ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ വല്ലാത്ത ഷോക്കില്‍ തന്നെ ആയിരുന്നു ഞാനും’ എന്ന് സുഹൃത്ത് പറയുന്നു. അവളുടെ മരണവാര്‍ത്ത അറിയുന്നത് ഞങ്ങളുടെ ഇരുവരുടെയും സുഹൃത്ത് വഴിയാണ്. ലുലുവില്‍ ആണ് ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യുന്നത്.
‘വേറെ ആര് മരിച്ചു എന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. എന്നാല്‍ പ്രിയയുടെ മരണവാര്‍ത്ത ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പ്രത്യേകിച്ചും ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ ഒട്ടും വിശ്വസിക്കില്ല. രാത്രിയില്‍ ഉറങ്ങാന്‍ പോലും സാധിച്ചില്ല. കണ്ണ് അടക്കുമ്പോള്‍ മുന്പില് അവള് വന്നു നില്ക്കുന്നു എന്ന തോന്നല്‍ ആണ്. പ്രിയ എനിക്ക് ഒരു സുഹൃത്ത് ആയിരുന്നില്ല. ഒരു സഹോദരി കൂടി ആയിരുന്നു പ്രിയ. സ്വയംവരയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ജോലി നോക്കിയിരുന്നത്. അന്ന് മുതല്‍ ആണ് ഞങ്ങള്‍ പരിചയക്കാര് ആകുന്നത്’.
‘സ്വയം വരയിലെ ജോലി ഞങ്ങള്‍ ഉപേക്ഷിച്ച ശേഷമാണു ലുലുവില്‍ ഞങ്ങള്‍ ജോലിക്ക് കയറുന്നത്. ആ ഒരു സമയത്തിന്റെ ഇടക്ക് എന്റെ വീട്ടില്‍ ആയിരുന്നു പ്രിയ. പിന്നീട് പ്രിയയുടെ കൂടെ ഞാനും അവളുടെ ഫ്ലാറ്റില്‍ നിന്നിട്ടുണ്ട്. അവളുടെ വിവാഹശേഷമാണ് ആ ബന്ധത്തില്‍ അല്‍പ്പം ഗ്യാപ്പ് ഉണ്ടായത്. എന്നാല്‍ അടുത്തിടെ സുഖവിവരങ്ങള്‍ തിരക്കി ഇന്‍സ്റ്റയിലൂടെ എനിക്ക് ഇങ്ങോട്ട് അവള് മെസേജ് അയച്ചു. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒന്നായി. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഒപ്പമുള്ള സ്റ്റാറ്റസുകള്‍ കണ്ടാല്‍ ഹാപ്പി ആണെന്നാണ് ഞാന്‍ കരുതിയത്. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞങ്ങളോട് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരുപക്ഷേ പറഞ്ഞിരുന്നു എങ്കില്‍ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ. എല്ലാവര്ക്കും അറിയുന്നതേ എനിക്കും അറിയൂ. വാര്‍ത്തകള്‍ വഴിയാണ് പലതും അറിയുന്നത്’
‘അവള് ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കണം എങ്കില്‍ മനസ്സില്‍ അവള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറം വേദന ഉണ്ടായിട്ട് തന്നെയാകണം. പിന്നെ വാര്‍ത്തകള്‍ കാണുമ്പൊള്‍ ശരിക്കും മനസ്സ് വേദനിച്ചു പോവുകയാണ്. അവളുടെ ശരീരത്തിലെ പാടുകള്‍ കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. അവള് അത്രയും വിഷമങ്ങള്‍ കൊണ്ട് നടക്കുന്ന ആളാണ് എന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല. അവള് എന്നോട് ഒന്നും സംസാരിച്ചിട്ടില്ല . എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നു എങ്കില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു’
‘എന്ത് വിഷമം വന്നാലും പോട്ടെ സാരമില്ല എന്ന് പറയുന്ന പ്രിയയെ എനിക്ക് അറിയൂ. അല്ലാതെ ഇന്നേ വരെ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. അത്രയും ബോള്‍ഡ് ആയിരുന്നു അവള്. സ്ത്രീധനത്തിന്റെ പേരില്‍ ആണ് ആണ് ഇതൊക്കെ സംഭവിച്ചത് എന്ന് കേള്‍ക്കുമ്പോള്‍ ഷോക്കായി പോയി. സ്വര്‍ണ്ണത്തിനും പണത്തിനും വേണ്ടി എന്ന് കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ ആകുന്നില്ല. പ്രേമിച്ചപ്പോള്‍ ഉണ്ണിക്ക് അറിയാമായിരുന്നില്ലേ സാധാരണ വീട്ടിലെ കുട്ടി ആണെന്ന്. എന്തിനായിരുന്നു പിന്നെ കല്യാണം’
‘എനിക്ക് ഏറ്റവും വലിയ സങ്കടം അവളെ അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല എന്നതാണ്. മരണം ഒന്നിനും ഒരു പരിഹാരമല്ല. എനിക്ക് ഇത്രയേ പറയാന്‍ ഉള്ളൂ, എന്ത് വിഷമം ഉണ്ടെങ്കിലും അത് ആത്മസുഹൃത്തുക്കളോട് പറയണം അല്ലെങ്കില്‍ പരിഹാരം കാണാന്‍ കഴിയില്ല’ നൈനൂസ് വേള്‍ഡിലൂടെ പ്രിയ കൂട്ടുകാരി പറയുന്നു. മാത്രമല്ല പ്രിയങ്കകയ്ക്ക് നീതി കിട്ടണമെന്നും , കേസ് പാതി വഴിയില്‍ നിന്നും പോകരുതെന്നും സുഹൃത്ത് പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...