
Malayalam
സൂര്യയുടെ സാഹസിക കഥപറയുന്ന “കൂടെവിടെ ” ചിത്രീകരണവും അവസാനിച്ചു? ആശങ്കയറിയിച്ച് ആരാധകർ !
സൂര്യയുടെ സാഹസിക കഥപറയുന്ന “കൂടെവിടെ ” ചിത്രീകരണവും അവസാനിച്ചു? ആശങ്കയറിയിച്ച് ആരാധകർ !
Published on

കൊറോണ വ്യാപനത്തെ തുടർന്ന് സിനിമാ മേഖലയ്ക്കൊപ്പം സീരിയൽ മേഖലയും അനിശ്ചിതത്ത്വത്തിലോട്ട് പോവുകയാണ്. ദിനവും സ്വീകരണമുറിയിൽ കുടുംബപ്രേക്ഷകർക്കൊപ്പമുണ്ടാകുന്ന പല സീരിയലുകളും ബിഗ് ബോസ് ഷോയുൾപ്പടെയുള്ള റിയാലിറ്റി ഷോകളും നിർത്തിവച്ചിരിക്കുകയാണ്. അതിലേക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കൂടെവിടെയും ഉൾപ്പെട്ടോ എന്നാണ് ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്.
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ‘കൂടെവിടെ’ പറയുന്നത്. നിരവധി ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ കൃഷ്ണകുമാർ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര കൂടെയാണ് ‘കൂടെവിടെ’. ‘ആദിത്യന്’ എന്ന കഥാപാത്രത്തെയാണ് ‘കൂടെവിടെ’യിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്നത്.
കൃഷ്ണകുമാർ മികച്ച പ്രകടനത്തിൽ എത്തുമ്പോഴും സൂര്യ എന്ന പാവം പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് ആരാധകർ ഏറെ ശ്രദ്ധിച്ചിരുന്നത്. കൂടെവിടെയിൽ സൂര്യ കൈമളായി എത്തുന്നത് അൻഷിദ അക്ബർഷായാണ്. വർഷങ്ങൾക്ക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘അമ്മ എന്ന സീരിയലിലൂടെയാണ് അനിഷിത ആദ്യമായി മിനിസ്ക്രീനിൽ എത്തുന്നത് . പിന്നീട് നിരവധി പ്രോഗ്രാമുകളിലും ഷോർട്ട് ഫിലിമുകളും സീരിയലുകളും അൻഷിദ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മഴവിൽ മനോരമയിലെ തകർപ്പൻ കൊമെടി എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുകയായിരുന്നു അൻഷിദ . സീ കേരളത്തിൽ സംപ്രേക്ഷകണം ചെയ്ത കബനി എന്ന പരമ്പരയിൽ വില്ലത്തി വേഷത്തിലൂടെയും അൻഷിദ തിളങ്ങി. പിന്നീട് കൂടെവിടെയിൽ നായികയായി എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.
കൊല്ലം സ്വദേശിയായ അൻഷിദ ഷൂട്ടിങ്ങിന്റെ ഭാഗമായി തിരുവന്തപുരത്താണ് ഇപ്പോഴുള്ളത്. ഫേസ്ബുക്കിൽ അധികം സജീവമല്ലെങ്കിലും ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി വിശേഷം പങ്കുവെക്കാറുണ്ട്. മറ്റ് സീരിയൽ നടിമാർ സിനിമകൾ തേടിപ്പോകുന്ന കാലത്ത് സീരിയലുകൾ ചെയ്യാനാണ് തനിക്ക് ഇഷ്ട്ടമെന്നും അൻഷിദ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
അൻഷിതക്കും കൃഷ്ണകുമാറിനുമൊപ്പം ശ്രീധന്യ , ബിപിൻ ജോസ്, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി നാലിനാണ് സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്. കൂടെവിടെ സീരിയലിന്റെ പുതിയ എപ്പിസോഡുകളും അതിന്റെ പ്രോമോ വീഡിയോയും ഹോട്ട്സ് സ്റ്റാറിലും എത്തിയിട്ടില്ല എന്നതാണ് ആരാധാകരെ ഇപ്പോൾ വേദനിപ്പിച്ചിരിക്കുന്നത് .
about koodevide malayalam serial
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...