വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർഥിയാണ് രമ്യ എസ് പണിക്കർ. രണ്ട് തവണയാണ് രമ്യ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്.
മൂന്നാമത്തെയാഴ്ചയിലെത്തിയ രമ്യ വന്നത് പോലെ തന്നെ പെട്ടെന്ന് പോവുകയായിരുന്നു. മത്സരത്തിന്റെ ട്രാക്കിലേക്ക് എത്തുംമുന്‍പായിരുന്നു രമ്യ പോയത്. സ്വന്തം നിലപാടുകള്‍ കൃത്യമായി തുറന്നുപറഞ്ഞ് മുന്നേറിയിരുന്ന രമ്യയെ തിരികെ കൊണ്ടുവരാനായി പ്രേക്ഷകരും ആവശ്യപ്പെട്ടിരുന്നു.
പ്രേക്ഷകരേയും മത്സരാർഥികളേയും ഞെട്ടിച്ചു കൊണ്ട് 50ാം ദിവസം രമ്യ വീണ്ടും ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുകയായിരുന്നു. ആദ്യവരവിൽ കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. തന്റെ നിലപാടുകൾ മുഖം നോക്കാതെ ഹൗസിൽ തുറന്ന് പറയാൻ രമ്യ ശ്രമിച്ചിരുന്നു. അതിനാൽ തന്നെ ഹേറ്റേഴ്സും നടിക്ക് പുറത്ത് ഉയർന്നിരുന്നു. പുറത്തിറങ്ങിയതിന് ശേഷം താരത്തിനെതിരെ സൈബർ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്.
ബിഗ് ബോസ് സീസൺ 3 ലെ മത്സരാരാർഥിയായിരുന്ന ഫിറോസ് ഖാന്റെ പേരിലുള്ള ആർമിയാണ് രമ്യയ്ക്കെതിരെ സൈബർ ആക്രമണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രമ്യ ഷോയിൽ നിന്ന് പുറത്ത് എത്തിയതോടെയാണ് ഫിറോസ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ആക്രോശിച്ചുകൊണ്ട് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
സഹികെട്ട്, രമ്യ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. “നീ പുറത്തിറങ്ങാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ,” എന്നിങ്ങനെയുളള കമന്റുകളാണ് അധികവും വരുന്നത്. വലിയ വിമർശനമാണ് ഫിറോസ് ആർമിക്കെതിരെ ഉയരുന്നത്. ബിഗ് ബോസിനെ ഒരു ഷോയായി മാത്രം കാണണമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നിർത്തണമെന്നും ആരാധകർ പറയുന്നുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...