Connect with us

‘പെണ്ണിനെന്താ കുഴപ്പം’? വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

Malayalam

‘പെണ്ണിനെന്താ കുഴപ്പം’? വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

‘പെണ്ണിനെന്താ കുഴപ്പം’? വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ശൈലജയെ ഒഴിവാക്കിയതിന് എതിരെ പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. ഈ പെണ്ണിനെന്താ കുഴപ്പം? എന്ന വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് താരം.

”പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിയിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക, പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു…” എന്നാണ് റിമ കുറിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറെ തിരിച്ചു കൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ.കെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് അടക്കമുള്ളവരും ഇതേ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

അതിനിടെ കെ.കെ ശൈലജ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍ എത്തിയിരുന്നു. അതിനിടയില്‍ ചിലര്‍’ മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു .. ‘എന്ന് പറയുന്ന ഒരു മീം പങ്കുവെച്ചുകൊണ്ടായിരുന്നു ഒന്നു പോയി തരുമോ എന്ന് റിമ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ശൈലജ മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ ആധിപത്യമാണ് ഇനി തുടരാന്‍ പോകുന്നതെന്നുമായിരുന്നു പ്രൊഫൈലുകള്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top