
Social Media
അത്രയേറെ സ്നേഹിക്കുന്നു! മാറ്റി വെച്ച ആഗ്രഹങ്ങൾ എല്ലാം സാധിച്ച് കൊടുക്കും വീണ്ടും സൂരജ് സൺ വീഡിയോ വൈറലാകുന്നു
അത്രയേറെ സ്നേഹിക്കുന്നു! മാറ്റി വെച്ച ആഗ്രഹങ്ങൾ എല്ലാം സാധിച്ച് കൊടുക്കും വീണ്ടും സൂരജ് സൺ വീഡിയോ വൈറലാകുന്നു

സൂരജ് സണിനെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.പാടാത്ത പൈങ്കിളി എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു സൂരജ്.
പരമ്പരയിൽ നിന്നും സൂരജ് പോയതായ കിംവദന്തികൾ പ്രചരിക്കുന്നതോടെ താരത്തിൻ്റെ വിശദീകരണം കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധർ. എന്നാൽ അതിനുള്ള സമയമായില്ലെന്നും സമയമാകുമ്പോൾ എല്ലാം വ്യക്തമാക്കി തുറന്ന് പറയാമെന്നുമായിരുന്നു നടൻ പ്രതികരിച്ചത്.
പരമ്പരയിൽ എത്തുന്നതിന് മുൻപ് മുൻപ് സൂരജ് സൺ ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്. അച്ഛൻ അമ്മ ഭാര്യ കുട്ടി എന്നിവരുൾപെട്ടതാണ് താരത്തിന്റെ കുടുംബം. താരത്തിൻ്റെ കുടുംബസ്നേഹവും മറ്റും ആരാധകർക്ക് അറിയാവുന്നതാണ്.
കഴിഞ്ഞ ദിവസം താരം അച്ഛനൊപ്പമുള്ള ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നു. അതിനൊപ്പം കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നതായിരുന്നു. പിച്ചവെച്ചു നടക്കുന്ന കാലം അച്ഛൻ നമ്മുടെ കൈ മുറുകെ പിടിക്കുമ്പോൾ അതായിരുന്നു നമ്മുടെ ഏറ്റവും വലിയ ബലം.. പ്രായമാകുമ്പോൾ നമ്മൾ അച്ഛന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ അതാണ് അവർക്ക് ഏറ്റവും വലിയ ബലം… എന്നായിരുന്നു താരം കുറിച്ചത്. ഈ വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അതിനു പിന്നാലെ താരം തൻ്റെ യൂട്യൂബ് ചാനലിലും ഒരു വീഡിയോ പങ്കുവെച്ചു. മുൻപ് പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി കമൻ്റുകളാണ് ലഭിച്ചിരുന്നതെന്നും നിരവധി പേർക്ക് ഇപ്പോൾ അച്ഛനില്ലാത്തവരുണ്ടെന്നും അവരൊക്കെ അവരുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കമൻ്റുകളിലൂടെ പങ്കുവെച്ചുവെന്നും താരം പറയുന്നു. തൻ്റെ അച്ഛൻ 38 വർഷങ്ങളായി ഡ്രൈവർ ജോലി ചെയ്യുകയായിരുന്നുവെന്നും അച്ഛന് സമ്മാനമായി താൻ നൽകിയതും വണ്ടിയാണെന്നും താരം പറഞ്ഞു.
തൻ്റെ വണ്ടിയുടെ താക്കോലുകളെല്ലാം വാങ്ങുന്നത് അച്ഛനാണെന്നും അച്ഛനെ അത്രയേറെ സ്നേഹിക്കണമെന്നും അവർ മാറ്റി വെച്ച ആഗ്രഹങ്ങൾ നമുക്കാകുന്ന വിധത്തിൽ ചെയ്യണമെന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും ആരാധകർ കമൻ്റുകളുമായി എത്തിയിരിക്കുകയാണ്. പാടാത്ത പൈങ്കിളിയിൽ നിന്ന് പോയതെന്താണെന്ന ചോദ്യം നിരന്തരം ചോദിക്കുന്ന ആരാധകരെയും കാണാം.
സ്നേഹസമ്പന്നനായ ഇങ്ങനെയൊരു മകനെ ലഭിച്ചതിൽ അമ്മയും ആ അച്ഛനും അഭിമാനിക്കണമെന്നും ദേവ ഒരു നിധിയാണെന്നും ആരാധകർ പറയുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ നിറവിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണെന്നും സൂരജ് ഈ വീഡിയോ കണ്ടു വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും ആരാധകർ കുറിച്ചിരിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...