Connect with us

എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണം.. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി; പരിഹാസവുമായി രഞ്ജിനി ഹരിദാസ്

Social Media

കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേർ പങ്കെടുക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. 500 എന്നത് ഒരു ചെറിയ സംഖ്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവന വളരെയധികം വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.

ഇപ്പോൾ ഇതാ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ വരെ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എന്തുകൊണ്ട് ഓണ്‍ലൈനായി സത്യപ്രതിജ്ഞ നടത്തികൂടാ എന്ന് രഞ്ജിനി ചോദിക്കുന്നു.

തന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന ആവശ്യവുമായി സുഹൃത്ത് വന്നു എന്ന പരിഹാസത്തോടെയുള്ള കുറിപ്പും രഞ്ജിനി പങ്കുവച്ചു.

രഞ്ജിനി ഹരിദാസിന്റെ കുറിപ്പ്:

എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടില്‍ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാന്‍. കല്യാണക്കുറി വായിച്ച ഞാന്‍ ഞെട്ടിപ്പോയി. അതില്‍ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്.

എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവന്‍ പറയുകയാ കല്യാണം എന്നെഴുതിയാല്‍ 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോള്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാമെന്ന്. എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിള്‍ ലോക്ക്ഡൗണിലല്ലേ നമ്മള്‍? ഇതെങ്ങനെ സാധൂകരിക്കും?

More in Social Media

Trending

Recent

To Top