അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്… നന്നായി ഉറങ്ങൂ… നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം; അച്ഛന്റെ മരണത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഭയ ആശ്വാസവാക്കുകളുമായി നിരവധി പേർ
അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്… നന്നായി ഉറങ്ങൂ… നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം; അച്ഛന്റെ മരണത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഭയ ആശ്വാസവാക്കുകളുമായി നിരവധി പേർ
അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്… നന്നായി ഉറങ്ങൂ… നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം; അച്ഛന്റെ മരണത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി അഭയ ആശ്വാസവാക്കുകളുമായി നിരവധി പേർ
ഗായിക അഭയ ഹിരണ്മയിയുടെ പിതാവ് ജി മോഹൻ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്
ഇപ്പോഴിതാ അച്ഛന്റെ മരണത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ അഭയ. പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നവർക്കുള്ള നന്ദിയും, ഒപ്പം അച്ഛനെക്കുറിച്ചുള്ള വരികളും ആണ് അഭയ പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞദിവസവും അഭയ അച്ഛനെക്കുറിച്ചെഴുതിയപ്പോൾ വികാരഭരിതയായിട്ടാണ് സംസാരിച്ചത്.
അഭയയുടെ കുറിപ്പ് ഇങ്ങനെയാണ്….
നന്ദി.
ഒരുപാടു ഒരുപാടു പേരോട് പറയാനുണ്ട്
വല്യച്ഛന്റെ ഒരു ഫോൺ കാളിൽ തന്നെ പ്രതികരിച്ച ശ്രിമതി ശൈലജടീച്ചറുടെ ഓഫീസ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിലെ ആരോഗ്യ വകുപ്പിന്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർസ് മനോജ് വെള്ളനാട് ,സന്തോഷ്, എല്ലാ ഡോക്ടർസ്,നഴ്സുമാരോടും ഹെൽപ്പേഴ്സിനും ,ആംബുലൻസ് ഡ്രൈവേഴ്സിനും നന്ദി. ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോര്പറേഷന് മേയർ ഒരു സഹോദരിയെ പോലെ കൂടെ നിന്നതിന് . ശ്രി ജോൺ ബ്രിട്ടാസ് സാറിനും അദ്ദേഹത്തിന്റെ പി എ രമ്യക്ക് ,അജയൻ അമ്പലപാട്. രജപുത്ര രഞ്ജിത്തേട്ടന്
സുഹൃത്തുക്കൾ സുരേഷിനും അനിലയ്ക്ക്. അച്ഛന്റെ ഉയിരാണ് അഭിമാനം ആണ് തിരുവനതപുരം ദൂരദർശൻ.അവിടെ ഉള്ള എല്ലാ സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ഒരുപാടു സ്നേഹം .ഒരു ഉപചാരം വാക്കായി ഞാൻ പറയുകയാണെങ്കിൽകൂടി നിങ്ങൾക്കൊക്കെ അറിയാം മോഹൻജിടെ സ്നേഹം
കഴിഞ്ഞ ആഴ്ചയും ,ഈ ആഴ്ചയുമായി മരിച്ചു തലക്കു മീതെ നിൽക്കുകയാണ് മാമനും അച്ഛനും. കുടുംബസ്വത്തായി കിട്ടിയ അപാര സെൻസ് ഓഫ് ഹ്യൂമൗർ ഒന്ന് കൊണ്ട് മാത്രം കോമഡി അടിച്ചു രക്ഷപെടുന്ന ഒരു കുടുംബം ആണ് എന്റെത്. തീർച്ചയാണ് അച്ഛനും മാമനും പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും. അത് തന്നെയാണ് ഞങ്ങൾക്ക് വേണ്ടതും.
അച്ഛനോടായി ഒന്നും പറയാൻ പറ്റിയില്ല. കാണാൻ കൂടെ കഴിഞ്ഞില്ല . അച്ഛന്റെ അമ്മയും അമ്മാവനും വിജയണ്ണനും രാധയും കെട്ടി പിടിച്ചു ഉമ്മ തരുന്നു. ഗീതയും ലതയും “മൊണ്ണ “എന്നു വിളിച്ചു തൊട്ടടുത്ത് നില്പുണ്ട്. അച്ഛന്റെ മക്കളും മരുമക്കളും വിദ്യ,ദിവ്യ,ചിക്കു,ബാലു,ഡച്ചു,അച്ചു ,പിഞ്ചു ഒക്കെ അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഹീഗോ അച്ഛനെ പ്രതീക്ഷിച്ചു വാലാട്ടി ഇരിപ്പുണ്ട്. അമ്മയും ,കിളിയും ഞാനും അച്ഛന്റെ കൂടെ കെട്ടിപിടിച്ചു കിടക്കുന്നുണ്ട്. നന്നായി ഉറങ്ങൂ. നന്നായി ജീവിച്ചിട്ട് അങ്ങ് എത്തിയേക്കാം.
എന്റെ അച്ഛൻ നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയാം. ഈ ഘട്ടത്തിൽ ഞങ്ങളെ ചേർത്തി നിർത്തിയതിന് . ഞങ്ങളെ ആശ്വസിപ്പിച്ചതിന് നന്ദി ഗോപി. നമ്മൾ ഒരു കുടുംബമാണ് എങ്കിലും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു എന്നും ഗോപി സുന്ദറിനോടായി അഭയ പറയുന്നു. നിരവധി ആളുകളാണ് അഭയ്ക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി എത്തുന്നത്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...