
TV Shows
ക്യാമറയ്ക്ക് മുന്നിൽ അവസാന അടവുമായി സൂര്യ…. മണിക്കുട്ടൻ പോലും……സൂര്യയുടെ സംശയം ബലപ്പെടുന്നു
ക്യാമറയ്ക്ക് മുന്നിൽ അവസാന അടവുമായി സൂര്യ…. മണിക്കുട്ടൻ പോലും……സൂര്യയുടെ സംശയം ബലപ്പെടുന്നു
Published on

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഡിംപലിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഡിംപിൽ ഷോയിൽ തിരിച്ചെത്തിയത്. കെട്ടിപ്പിടിച്ചാണ് താരങ്ങള്‍ ഡിംപലിനെ സ്വീകരിച്ചത്.
ഡിംപലിന്റെ വരവിന് പിന്നാലെ ഡിംപലും മണിക്കുട്ടനും തമ്മില്‍ നടത്തിയ സംസാരങ്ങളും മറ്റുള്ളവര്‍ നടത്തിയ വിലയിരുത്തലുകളുമെല്ലാം ശ്രദ്ധേയമായിരുന്നു. ഇതിനിടെ വളരെ രസകരമായൊരു രംഗത്തിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. രാവിലത്തെ മോണിംഗ് ആക്ടിവിറ്റിക്കിടെയായിരുന്നു ഈ സംഭവം നടന്നത്.
ബിഗ് ബോസ് വീട്ടിലെ സുഹൃത്തിനേയും ആത്മാര്‍ത്ഥ സുഹൃത്തിനേയും പറയുക എന്നതായിരുന്നു മോണിംഗ് ആക്ടിവിറ്റിയായി ബിഗ് ബോസ് നല്‍കിയത്. ഇത് പ്രകാരം ഓരോരുത്തരായി എത്തി തങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് മനസ് തുറന്നു. അനൂപ് മണിക്കുട്ടനേയും നോബിയേയുമായിരുന്നു സുഹൃത്തും ആത്മാര്‍ത്ഥ സുഹൃത്തുമായി പറഞ്ഞത്. മണിക്കുട്ടന് പറഞ്ഞത് ഡിംപലിനേയും അനൂപിനേയുമായിരുന്നു.
സൂര്യയും മണിക്കുട്ടന്റേയും റിതുവിന്റേയും പേര് പറഞ്ഞു. റംസാനേയും ഫിറോസിനേയുമായിരുന്നു റിതു പറഞ്ഞത്. തന്റെ പേര് ആരും പറയാതിരുന്നത് സൂര്യയ്ക്ക് വിഷമമുണ്ടാക്കുന്നതായിരുന്നു.
ആക്ടിവിറ്റിക്ക് പിന്നാലെ ബെഡ് റൂമിലെ ക്യാമറയ്ക്ക് മുന്നിലെത്തി സൂര്യ തന്റെ മനസ് തുറന്നു. ചെല്ലപണ്ണാ എന്നെ എന്താ ആര്‍ക്കും ഇഷ്ടമില്ലാത്തത് എന്നായിരുന്നു സൂര്യ ചോദിച്ചത്. തന്നെ ആരും പറഞ്ഞില്ലെന്നും അതേസമയം ചീത്ത കാര്യം ആണെങ്കില്‍ എല്ലാവരും തന്റെ പേരായിരുന്നു പറയുക എന്നും സൂര്യ പറഞ്ഞിരുന്നു.
മണിക്കുട്ടന് പോലും തന്റെ പേര് പറഞ്ഞില്ലെന്ന് സൂര്യ ചൂണ്ടിക്കാണിച്ചു. ആരുമില്ലെങ്കിലും ഞാന്‍ വിളിച്ചപ്പോള്‍ ചെല്ലപ്പണ്ണന് വന്നല്ലോ എന്നും സൂര്യ പറഞ്ഞു. ക്യാമറയ്ക്ക് സൂര്യ നല്‍കിയിരിക്കുന്ന പേരാണ് ചെല്ലപ്പണ്ണന് എന്നത്. നേരത്തെ ടാസ്ക്കിനായി ഗ്രൂപ്പിടുമ്പോഴും തന്നെ ആരും തിരഞ്ഞെടുക്കാറില്ലെന്ന് സൂര്യ സമാനമായ രീതിയില്‍ പരാതിപ്പെട്ടിരുന്നു. തമാശരൂപേണയായിരുന്നു ഇന്നു സൂര്യ ക്യാമറയ്ക്ക് മുന്നില്‍ സംസാരിച്ചത്. എങ്കിലും അടുത്ത സുഹൃത്തായ റിതുവും സൂര്യയുടെ പേര് പറയാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...