
Malayalam
ഇത്തരക്കാർ മനോരോഗികൾ ’; സ്വന്തം മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന് നടന് !
ഇത്തരക്കാർ മനോരോഗികൾ ’; സ്വന്തം മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ശക്തിമാന് നടന് !

‘ശക്തിമാന് നടന് മുകേഷ് ഖന്ന കൊവിഡ് ബാധിച്ച് മരിച്ചു’ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മുകേഷ് ഖന്ന തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് . താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കൊവിഡ് ബാധിതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ഖന്നയുടെ പ്രതികരണം.
ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ല. അത് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് കൊടുക്കേണ്ടതെന്നും ഖന്ന വീഡിയോയില്‍ പറയുന്നു.
മുകേഷ് ഖന്നയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം…
‘ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. എനിക്ക് കൊവിഡ് ബാധയുമില്ല, ഞാന്‍ ആശുപത്രിയിലുമല്ല. ആരാണ് ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്ക് അറിയില്ല. എന്താണ് അവരുടെ ഉദ്ദേശം? ഇത്തരം മനോരോഗികള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ടത്. ഇത് അതിരുകിടക്കുന്നു. ഈ വ്യാജ വാര്‍ത്തകള്‍ വിലക്കുക തന്നെ വേണം’
ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പര്‍ ഹീറോ പരമ്പരയായ ശക്തിമാനിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് മുകേഷ് ഖന്ന. ദൂരദര്‍ശനിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു ശക്തിമാൻ . 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണംഉണ്ടായിരുന്നത് .
പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന് എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.
about shakthiman actor mukesh khanna
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...