Connect with us

വെറും പാവകളിയല്ലാ ബിഗ് ബോസ് കൊടുത്തത് ! സായിയെ എന്തിന് ഭയക്കണം?; സേഫ് ഗെയിം കളിച്ച് മത്സരാർത്ഥികൾ !

Malayalam

വെറും പാവകളിയല്ലാ ബിഗ് ബോസ് കൊടുത്തത് ! സായിയെ എന്തിന് ഭയക്കണം?; സേഫ് ഗെയിം കളിച്ച് മത്സരാർത്ഥികൾ !

വെറും പാവകളിയല്ലാ ബിഗ് ബോസ് കൊടുത്തത് ! സായിയെ എന്തിന് ഭയക്കണം?; സേഫ് ഗെയിം കളിച്ച് മത്സരാർത്ഥികൾ !

ബിഗ് ബോസ് മലയാളം സീസൺ ത്രീ ആകമൊത്തം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും ഒരുപോലെ ആശയക്കുഴപ്പം സൃഷ്ട്ടിച്ച സീസണായിരിക്കുകയാണ് ബിഗ് ബോസ് സീസൺ ത്രീ. ഡിമ്പൽ പോയതും ഇനി തിരിച്ചു വരുമോ എന്നുള്ളതും, അതോടൊപ്പം കോറോണയുടെ രണ്ടാം തരംഗം ബിഗ് ബോസിനെ എത്തരത്തിൽ ബാധിക്കുമെന്നുള്ളതും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. നിലവിൽ ബിഗ് ബോസ് അവസാനിപ്പിക്കുന്നതിന് പകരം രണ്ടാഴ്ച കൂടി നീട്ടാനാണ് സാധ്യത എന്നും നിരവധി പേർ പറയുന്നുണ്ട്.

ഇത്തരം സംസാരങ്ങളൊക്കെ ബിഗ്‌ബോസ് ഷോയെ ചുറ്റിപ്പറ്റി നടക്കുമ്പോഴും ബിഗ് ബോസും വീട്ടുകാരും വളരെ സജീവമായി ടാസ്കുകൾ നടത്തുകയാണ്. ഭാർഗവി നിലയം ടാസ്കിനു ശേഷം ഇപ്പോൾ ബിഗ് ബോസ് കൊടുത്തിരിക്കുന്ന ടാസ്ക് പാവക്കൂത്ത് ആണ് .

പ്രൊമോയിൽ കണ്ടപ്പോൾ നിങ്ങൾക്കൊപ്പം ഞാനും കരുതിയത് ടാസ്ക് എന്തോ സില്ലി ആണെന്നാണ് . പക്ഷെ ആ ടാസ്ക് വായിച്ചപ്പോൾ തന്നെ നിങ്ങൾക്കും പിടികിട്ടിക്കാണും സംഭവം പൊളിക്കാൻ പറ്റിയ ടാസ്‌കാണ് എന്നത് . അതായത് ചിലർ കുട്ടികളും മറ്റ് ചിലർ അവരുടെ കളിപ്പാവകളും ആകുന്നതാണ് ടാസ്ക് ..

കുട്ടികളായ മത്സരാർത്ഥികൾക്ക് പാവകളായ മത്സരാർത്ഥികളെ തിരഞ്ഞെടുക്കാം.. അതുവച്ച് കളിച്ചിട്ട് ആ പാവകളെ കൊണ്ട്, അതായത് ആ മത്സരാർത്ഥിയെ കൊണ്ട് ക്വിറ്റ് ചെയ്യിക്കണം.. അതാണ് ഗെയിം.. ഇപ്പോൾ നമ്മൾ ഒരു പാവക്കുട്ടിയെ വാങ്ങിയിട്ട് ച്ചു ചു ചു.. തക്കുടു എന്നൊക്കെ കാണിക്കുവാണേൽ ആ പാവ സുഖമായിട്ട് അവിടെ ഇരിക്കും.

നേരെ മറിച്ച് ആ പാവയെ എടുത്ത് അതിന്റെ മുടിയൊക്കെ പിച്ചി കണ്ണൊക്കെ ചൂഴ്ന്നെടുത്താൽ ആ പാവ അടുത്ത നിമിഷം കണ്ടം വഴി ഓടും . പാവയ്ക്ക് ജീവനുണ്ടെങ്കിൽ.. ഇതിപ്പോൾ ജീവനുള്ള പാവകളാണ്.. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല..

പക്ഷെ വേറെ ഒരുപാട് വഴിയുണ്ട് . ഇതിനു മുൻപ് ചിരിപ്പിക്കുക .. അല്ലങ്കിൽ അനങ്ങാതെ നിൽക്കുക എന്നൊരു ടാസ്ക് ഉണ്ടായിരുന്നു.. ഇതും ഏകദേശം അതുപോലെയാണ് . എന്നാൽ ഈ ടാസ്ക് കുറെ കൂടി മികച്ചതാക്കാം . ഇവിടെ ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൾ ഉണ്ട്. മുഖത്തും ദേഹത്തുമൊക്കെ എന്തെങ്കിലും വരച്ചു വെക്കാം ..തലയിലൂടെ വെള്ളം കോരിയൊഴിക്കാം.. അങ്ങനെ ഒക്കെ ട്രൈ ചെയ്യാം.. എന്ത് ചെയ്തിട്ടായാലും അവരെ ക്വിറ്റ് ചെയ്യിക്കണം…

ഇവരുടെ കളി കണ്ടിട്ട് ബിഗ് ബോസിന് തന്നെ ഡൌട്ട് ആയി ഇവരൊക്കെ കളി എന്തെന്ന് മനസ്സിലാക്കിയോ ഇല്ലയോ എന്ന് .അതുകൊണ്ട് തന്നെ ബിഗ് ബോസ് അവരോട് ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾക്കിത് മനസ്സിലായോ എന്ന് . അപ്പോൾ പോലും അനൂപ് സംശയം ചോദിക്കുന്നത് എന്റർടൈൻമെന്റ് ആക്കണോ അതോ സ്ട്രാറ്റജി മൂവ് ആക്കണോ എന്നാണ് ?

അപ്പോൾ ബിഗ് ബോസ് വ്യക്തമാക്കുന്നുണ്ട്. പാവകൾ ക്വിറ്റ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് പോയിന്റ് കിട്ടൂ എന്ന്. പിന്നെ കളി കണ്ടപ്പോൾ റംസാൻ നന്നായി കളിച്ചതു പോലെ തോന്നി.. അതായത്, നോബിയാണ് റംസാന്റെ പാവ.. ഗ്രോപിസം ഒകെ ഉണ്ടായിട്ടും നോബിയെ കൊണ്ട് റംസാൻ മുട്ടുകുത്തി ഇരി പാല് കുടി എന്നൊക്കെ പറഞ്ഞ് ടോർച്ചർ ചെയ്യുന്നുണ്ട്.

അതേസമയം മണിക്കുട്ടൻ സായിയോട് ചെയ്യുന്നത് കണ്ടിട്ട് സായിയെ പേടിച്ചാണ് നിൽക്കുന്നത് എന്ന് തോന്നി.. സാധാരണം മണിക്കുട്ടൻ ടാസ്കിൽ വളരെ ആക്റ്റിവ് ആണ് , എന്ന് നിങ്ങൾ ഓർക്കണം. പിന്നെ പൊതുവെ സായി അഗ്ഗ്രസിവ് ആണ്. അപ്പോൾ മണിക്കുട്ടൻ പേടിക്കുന്നുണ്ട് എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഇന്നലെ രാത്രി അവിടെ നടന്ന സംസാരത്തിൽ നിന്നും മനസിലായത് സായിക്കും രമ്യയ്ക്കും കളി മനസിലയിട്ടുണ്ട് എന്നാണ്.അതിന്റെ റിസൾട്ട് ഇന്ന് കാണാം .

about bigg boss

More in Malayalam

Trending

Recent

To Top