കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത. ഒരുപക്ഷേ ശീതള്‍ എന്നാകും അമൃതയെ കൂടുതല്‍ പേരും അറിയുക.
റേറ്റിംഗില്‍ മുന്നില്‍ നില്ക്കുന്ന പരമ്പരയെയും ശീതളിനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ താന്‍ അഭിനയത്തിലേയ്ക്ക് വന്നതിനെ കുറിച്ചും തന്റെ വിശേഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് അമൃത.
അമ്മയും അനിയനും സഹേദരനും അടങ്ങുന്ന ചെറിയ കുടുംബത്തില്‍ നിന്നാണ് അമൃത വരുന്നത്. വളരെ കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു നടിയുടേത്. അഭിനയം ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. പക്ഷേ, എനിക്ക് എങ്ങനെ എത്തണമെന്ന് അറിയില്ലായിരുന്നു.
കോമഡി സ്റ്റാര്‍സില്‍ ഗസ്റ്റായിട്ട് പോകുമ്പോഴും സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോഴുമൊക്കെ ഞാന്‍ പണ്ടു കൊതിച്ചതാണല്ലോ ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ഓര്‍ത്ത് മനസ് ഒത്തിരി സന്തോഷിച്ചിട്ടുണ്ട്. ആരും കാണാതെ കരഞ്ഞ കുറേ നാളുകള്‍ ഉണ്ടായിട്ടുണ്ട്. തുടക്കത്തിലൊക്കെ നല്ലതുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്.
സീരിയലിലേയ്ക്ക് വന്നപ്പോള്‍ ഒരു പിന്തുണയും ഉണ്ടായിരുന്നില്ല. ബന്ധുക്കള്‍ പോലും വളരെ മോശമായി സംസാരിച്ചു. പൊതുവേ സിനിമയിലും സിരിയലിലും എത്തിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ ജീവിതം തീര്‍ന്നുവെന്നാണല്ലോ കരുതുന്നത്. എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
ഇന്നിപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ എല്ലാവര്ക്കും വലിയ കാര്യമാണ്. അവരൊക്കെ അഭിമാനത്തോടെ പറയാറുണ്ട് ശീതള്‍ സ്വന്തം കുട്ടിയാണെന്നൊക്കെ. ഞാന്‍ കരുതിയിരുന്നത് ഈ ലോകത്ത് ഏറ്റവും നിസാരമായിട്ടുള്ള ജോലി അഭിനയമാണെന്നാണ്.
പക്ഷേ അതിലേക്ക് എത്തിയപ്പോഴല്ലേ അത്ര എളുപ്പമുള്ള പണിയല്ലെന്ന് മനസിലാകുന്നത്. തുടക്കത്തില്‍ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് നല്ലതുപോലെ ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്. കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്കൊക്കെ മറുപടി കൊടുക്കാന്‍ കഴിഞ്ഞത് കുടുംബവിളക്കിലൂടെയാണ്.
അന്നൊക്കെ എത്രയോ രാത്രികളില്‍ ഉറങ്ങാതെ കരഞ്ഞു കിടന്നിട്ടുണ്ട്. വേദനിച്ചപ്പോഴൊക്കെ മനസില്‍ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്. ഇപ്പോള്‍ അന്ന് വേദനിപ്പിച്ചവരാണ് അഭിനന്ദിക്കുന്നത്. അതിനെല്ലാം ദൈവത്തിനോടാണ് നന്ദി പറയുന്നത്. അപ്രതീക്ഷിതമായിട്ടാണ് കുടുംബവിളക്കിലേക്ക് എത്തുന്നത്.
‘ഒരിടത്തൊരു രാജകുമാരി’ എന്ന സീരിയല്‍ ചെയ്തു തീര്‍ന്ന സമയത്താണ് ലോക്ക് ഡൗണ്‍ ഒക്കെ വരുന്നത്. അങ്ങനെ പ്രോജക്ടൊന്നുമില്ലാതെ വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്താണ് കുടുംബവിളക്കില്‍ നിന്ന് വിളി വരുന്നത്. കുടുംബവിളക്കിന്റെ ആദ്യ എപ്പിസോഡ് മുതല്‍ കുത്തിയിരുന്നു കാണുന്ന ആളാണ്. സത്യം പറഞ്ഞാല്‍ ശീതള്‍ എന്ന കഥാപാത്രത്തെ എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് മനസില്‍ കൊതിച്ചിട്ടുണ്ടായിരുന്നു എന്നും അമൃത പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...