
Malayalam
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നു; ബാദുഷ
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുത്; കൊവിഡ് കിച്ചൺ വീണ്ടും തുടങ്ങുന്നു; ബാദുഷ

കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് ബാദുഷ പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രിയരേ,
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ കോവിഡ് കിച്ചൺ വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം….
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...