സംസാരിച്ച് വശത്താക്കി സാമ്പത്തിക തട്ടിപ്പ്, നൂറുകണക്കിന് ആളുകളാണ് തെളിവോടു കൂടി പരാതിയുമായി വരുന്നത്; മുന്‍ മാനേജര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക
സംസാരിച്ച് വശത്താക്കി സാമ്പത്തിക തട്ടിപ്പ്, നൂറുകണക്കിന് ആളുകളാണ് തെളിവോടു കൂടി പരാതിയുമായി വരുന്നത്; മുന്‍ മാനേജര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക
സംസാരിച്ച് വശത്താക്കി സാമ്പത്തിക തട്ടിപ്പ്, നൂറുകണക്കിന് ആളുകളാണ് തെളിവോടു കൂടി പരാതിയുമായി വരുന്നത്; മുന്‍ മാനേജര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക
തന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ച അനന്തു സുല്‍ജിത് എന്ന വ്യക്തി സാമ്പത്തിക തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തി ഗായിക ഗൗരി ലക്ഷ്മി. മനോരമ ഓണ്‍ലൈനുമായുളള അഭിമുഖത്തിലാണ് ഗൗരി ഇതേ കുറിച്ച് പറഞ്ഞത്. ഒരുപാട് പെണ്‍കുട്ടികളെയും ഇയാള്‍ പറ്റിച്ചതായി അറിഞ്ഞെന്നും കുറച്ചു കാലം മാത്രമേ ഇയാള്‍ തന്റെ മാനേജര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും ഗൗരി ലക്ഷ്മി പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍,
‘കൊല്ലം പുത്തന്‍തുറയിലുള്ള അനന്തു സുല്‍ജിത്തിനെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. ആ സമയത്ത് അയാള്‍ ഒരു ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആയിരുന്നു. സംസാരിച്ചു വശത്താക്കാന്‍ മിടുക്കനായ ഇയാള്‍ക്ക് മാര്‍ക്കറ്റിങ് നല്ല വശമാണ്. ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലും മറ്റു ചില ജോലികളും അയാളെ ഏല്‍പ്പിച്ചു. കുറച്ചു നാള് ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഞങ്ങള്‍ക്കു ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി.
ഞങ്ങളുടെ കയ്യില്‍ നിന്നും 30000 രൂപ വാങ്ങിയിരുന്നു. അത് തിരികെ വാങ്ങിയെടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടി. കുറച്ചു പണം കൂടി തരാന്‍ ഉണ്ട്. ആ തുക ഞാന്‍ ഉപേക്ഷിച്ചു. അയാളെ ഞങ്ങള്‍ പിരിച്ചു വിടുകയും ആ വിവരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു ശേഷം അര്‍ച്ചന എന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും 75,000 രൂപയും ഒരു മാലയും ഇയാള്‍ പലവിധ ആവശ്യങ്ങള്‍ പറഞ്ഞു വാങ്ങി.
‘അനന്തു ബുദ്ധിപൂര്‍വമാണ് നീങ്ങുന്നത്. ഇയാള്‍ പണം കൈപ്പറ്റുന്നത് സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്. പലരില്‍ നിന്നും മറ്റു പലരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും അവരോടു പറഞ്ഞ് അത് പിന്‍വലിച്ച് എടുക്കുകയുമാണ് ഇയാളുടെ രീതി. ഞങ്ങള്‍ ലൈവ് പോയ അന്ന് രാത്രി മുതല്‍ എന്റെ ഇന്‍ബോക്സിലേക്ക് പരാതിയുടെ പ്രവാഹമാണ്. നൂറുകണക്കിന് ആളുകളാണ് തെളിവോടു കൂടി ഇയാളെപ്പറ്റി പരാതിയുമായി വന്നത്.
ഇയാള്‍ പണം ചോദിക്കുന്ന സ്ക്രീന്‍ഷോട്ട്, ഗൂഗിള്‍ പേയുടെ സ്ക്രീന്‍ഷോട്ട്, പണം ചോദിക്കുന്ന വോയിസ് റെക്കോര്‍ഡ് എല്ലാം തെളിവായി ഉണ്ട്. എന്റെ പേരുപറഞ്ഞ് ഒരുപാടുപേരുടെ കയ്യില്‍ നിന്നും പണം വാങ്ങി. അര്‍ച്ചന എന്ന കുട്ടിയുടെ കയ്യില്‍ നിന്ന് എന്റെ വിഡിയോ ഷൂട്ട് എന്ന പേരില്‍ പണം വാങ്ങി അത് എന്റെ ഭര്‍ത്താവിന്റെ അക്കൗണ്ടില്‍ ആണ് ട്രാന്‍സ്ഫര്‍ ചെയ്തത്. അദ്ദേഹത്തിനോട് ഒരു സുഹൃത്ത് അയച്ച പണമാണ് എടുത്തു തരുമോ എന്നാണ് ചോദിച്ചത്’
‘ഒരുപാടു പെണ്‍കുട്ടികളെ ഇയാള്‍ പ്രേമത്തില്‍ കുടുക്കി പറഞ്ഞു പറ്റിച്ചിട്ടുണ്ട്. വാങ്ങിയ പണം തിരിച്ചു ചോദിക്കുമ്പോള്‍ ഇയാള്‍ അവരെ ബ്ലാക്മെയ്ല്‍ ചെയ്യും. ഇവര്‍ക്കാര്‍ക്കും പരാതിപ്പെടാന്‍ ധൈര്യമില്ല. അവര്‍ക്ക് ദോഷകരമാകുന്ന പലതും ഇതിനോടകം തന്നെ ഇയാളുടെ കയ്യില്‍ പെട്ടിട്ടുണ്ട്. ഇനിയും ഒരു പെണ്‍കുട്ടിയും ചതിയില്‍ പെടാതിരിക്കാന്‍ കൂടിയാണ് ഞാന്‍ ഇത് പുറത്തു പറയുന്നത്. ഇന്നലെ ഞങ്ങള്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. കാരണം ഇയാള്‍ എന്റെ പേര് പറഞ്ഞ് പലരോടും പണം വാങ്ങുന്നുണ്ട്. ഇയാള്‍ ഞങ്ങളോടൊപ്പം ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. എന്റെ സുഹൃത്തുക്കളെല്ലാം ഇത് ഒരു അറിയിപ്പായി എടുക്കണം.’
‘നാല്പതിനായിരം ഫോള്ളോവെഴ്സ് ഉള്ള ഒരു ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആണ് ഇയാള്‍. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളാണ് ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. വളരെ വിശ്വസനീയമായ രീതിയിലാണ് എല്ലാവരോടും ഇടപഴകുന്നത് അതുകൊണ്ടു തന്നെ ആരും ഇയാളെ തെറ്റിദ്ധരിക്കില്ല. ഈ ഇന്‍സ്റ്റാഗ്രാം ഐഡി ഇപ്പോള്‍ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
ഇയാള്‍ക്കുവേണ്ടി പേരില്‍ പണം വാങ്ങിയവരോ കൊടുത്തവരോ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ എന്നെ ബന്ധപ്പെടുക. ഞങ്ങള്‍ ഇയാള്‍ക്കെതിരെ കേസുമായി മുന്നോട്ടു പോവുകയാണ്. ഇയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്, കൊല്ലം പുത്തന്‍തുറയില്‍ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടിയില്ല. ഇയാള്‍ ദുബായില്‍ ജോലിയിലായിരുന്നു എന്നാണു ആദ്യം ഞങ്ങളോട് പറഞ്ഞത്. ദുബായില്‍ അന്വേഷിച്ചപ്പോള്‍ ഇയാള്‍ അവിടെ എന്തോ തിരിമറി നടത്തി ജയിലില്‍ ആയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.’
‘ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരെങ്കിലും തട്ടിപ്പുകാരാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നു. ഇത്തരക്കാര്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും അവരുടെ വ്യക്തിത്വവുമായി ഒരു ബന്ധവുമുണ്ടാകില്ല.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...