Connect with us

ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുളള കാര്യങ്ങൾ ഒന്നും ഇപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല ; മജ്സിയയ്ക്ക് ഉപദേശവുമായി ദയ അശ്വതി

Malayalam

ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുളള കാര്യങ്ങൾ ഒന്നും ഇപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല ; മജ്സിയയ്ക്ക് ഉപദേശവുമായി ദയ അശ്വതി

ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുളള കാര്യങ്ങൾ ഒന്നും ഇപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല ; മജ്സിയയ്ക്ക് ഉപദേശവുമായി ദയ അശ്വതി

ബിഗ് ബോസ് മൂന്നാം സീസൺ ബിഗ് ബോസ് വീടിനകത്ത് വിജയകരമായി മുന്നേറുകയാണ് . അതേസമയം ബിഗ് ബോസ് വീടിന് പുറത്ത് മജ്‌സിയ ഡിമ്പൽ വിഷയം വലിയ ചർച്ചയാകുകയാണ്. ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ദയ അശ്വതി മജ്സിയ-ഡിംപല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ . ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇതേകുറിച്ച് ബിഗ് ബോസ് താരം അഭിപ്രായപ്പെട്ടിരിക്കുന്നത്.

ദയ അശ്വതിയുടെ വാക്കുകൾ ഇങ്ങനെ… ബിഗ് ബോസ് 3യിലെ മജ്‌സിയ ഭാനു പുറത്തിറങ്ങിയ ശേഷം കുറെ കാര്യങ്ങളൊക്കെ പറയുന്നത് കേട്ടു. ഡിമ്പല്‍ അകത്ത് കാണിച്ച സൗഹൃദം പുറത്തെത്തിയപ്പോള്‍ ഇല്ല എന്നൊക്കെ. എനിക്ക് മജ്‌സിയയോട് പറയാനുളളത് ഡിമ്പല്‍ പുറത്തേക്ക് പോയത് എന്തിനെന്ന് അറിയാലോ. സ്വന്തം പിതാവിന്‌റെ വിയോഗം അറിഞ്ഞ ശേഷമാണ് പുറത്തുപോയിരിക്കുന്നത്.

അപ്പോ അതിന്‌റെതായ വിഷമവും വിഷമ ഘട്ടത്തില്‍ ഉണ്ടാവുന്ന ഒരു അവസ്ഥയുമാണ് ഇപ്പോഴുളളത്. അത് സുഹൃത്തായിട്ടുളളവര്‍ മനസിലാക്കണം. നല്ല ഒരു സുഹൃത്തിനെ അത് മനസിലാക്കാന്‍ പറ്റത്തുളളൂ. അപ്പോ വിളിച്ചാല്‍ ചിലപ്പോ ഫോണ്‍ എടുക്കാന്‍ പറ്റത്തില്ല. ആ ഒരു സൗഹൃദത്തില്‍ പൊട്ടി പൊട്ടി ചിരിച്ച് സംസാരിക്കാന്‍ പറ്റത്തില്ല. കീപ്പ് ചെയ്യാന്‍ പറ്റത്തില്ല, ഇതൊക്കെ സ്വാഭാവികമാണ്.

നമ്മള് മനസറിഞ്ഞ് മനസിലാക്കണം. അല്ലാതെ ഡിമ്പൽ ദുബായിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് കാഴ്ച കാണാന്‍ പോയതല്ല. പിതാവിന്‌റെ വിയോഗ വാര്‍ത്ത അറിഞ്ഞിട്ട് മനസ് തകര്‍ന്നിട്ടാണ് വീട്ടിലോട്ട് പോയിരിക്കുന്നത്. അത് മനസിലാക്കാന്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിന് കഴിയാതെ ഈ സമയത്ത് ഒരു കുറ്റപ്പെടുത്തല്‍ ഉണ്ടാവുക എന്ന് പറയുമ്പോള്‍ അത് ഡിമ്പലിനെ വളരെ മാനസികമായിട്ട് തളര്‍ത്തും.

എന്നാലും എന്റെ കൂട്ടുകാരി, ഞാന്‍ ഇത്രയും സ്‌നേഹിക്കുന്നൊരു വ്യക്തി ഇങ്ങനെയാണല്ലോ പറയുന്നത് എന്നുളള ഒരു തോന്നല് ഉണ്ടാവും. അപ്പോ അതുകൊണ്ട് ദൈവത്തെ ഓര്‍ത്ത് ഇങ്ങനെയുളള കാര്യങ്ങള് ഒന്നും ഇപ്പോള്‍ യഥാര്‍ത്ഥ സുഹൃത്തായ മജ്‌സിയ പറയാന്‍ പാടില്ല എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്. നിങ്ങളെ സുഹൃത്തുക്കളായി കാണുന്നതില്‍ വളരെ സന്തോഷപ്പെട്ട ഒരു ചേച്ചിയാണ് ഞാന്‍.

ചേച്ചി എന്ന നിലയില്‍ പറയുവാണ് മജ്‌സിയ ഡിമ്പലിന്‌റെ അവസ്ഥ മനസിലാക്കണം. ഇപ്പോ ഉളള മാനസികാവസ്ഥ അങ്ങനെയാണ്. ഡിമ്പലിന്‌റെ വീട്ടിലെ മാനസികാവസ്ഥ കൂടി മനസിലാക്കണം. അത് ഒരു സുഹൃത്തിനെ പറ്റത്തുളളൂ. അപ്പോ മജ്‌സിയ ഭാനു യഥാര്‍ത്ഥ ഒരു സുഹൃത്താണെങ്കില്‍ അത് മനസിലാക്കി പെരുമാറൂ എന്ന് മാത്രമാണ് എനിക്ക് പറയാനുളളത്.

ഞാനൊക്കെ സുഹൃത്തുക്കളായി കണ്ട ആള്‍ക്കാര്‍ ഇപ്പോ പുറത്തുവന്നിട്ട് ഒരു കൂട്ടും ഇല്ല. ഒരു സംസാരം പോലുമില്ല. ഞാനിപ്പോള്‍ അതില്‍ വിഷമിക്കുന്നില്ല. അവര് ഫോണ് വിളിച്ചില്ല, ഇവര് ഫോണ്‍വിളിച്ചില്ല എന്നൊക്കെ ആദ്യം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഇപ്പോ ഞാന്‍ ചിന്തിക്കുന്നത് അതൊരു ഗെയിം ആണ്.

ആ ഗെയിമില്‍ പലരെയും പരിചയപ്പെട്ടു. അങ്ങനെ ഞാന്‍ മനസില്‍ ചിന്തിക്കുന്നു. ഡിമ്പലിന്‌റെ പിതാവ് മരിച്ച സമയത്ത് മജ്സിയ ഭാനു ഇങ്ങനെയൊരു സംസാരം എടുത്തിട്ടത് മോശമായിപ്പോയി എന്നും ദയ അശ്വതി പറഞ്ഞു. അങ്ങനെ ഇടരുത്. പരമാവധി അത് നിര്‍ത്തി വീണ്ടും സൗഹൃദത്തിലോട്ട് പോട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ദയ അശ്വതി പറഞ്ഞവസാനിപ്പിച്ചു.

about daya aswathi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top