
Malayalam
വൈറലായി പേളിഷ് വിശേഷം ; മകള്‍ ജനിച്ചതിന് പിന്നാലെ…. ആശംസകളുമായി ആരാധകർ !
വൈറലായി പേളിഷ് വിശേഷം ; മകള്‍ ജനിച്ചതിന് പിന്നാലെ…. ആശംസകളുമായി ആരാധകർ !
Published on

ബിഗ് ബോസ് ഷോയിലൂടെ മലയാളി ഹൃദയങ്ങൾ കീഴടക്കിയ താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. ആത്മാർത്ഥ പ്രണയം എന്തെന്ന് കാണിച്ചുതന്ന പേർളിയുടെയും ശ്രീനിഷിന്റെയും വിശേഷങ്ങൾക്ക് എന്നും സോഷ്യൽ മീഡിയയിൽ ഒരു പ്രത്യേക ഇടമുണ്ട്. റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ മുതൽ ഇരുവർക്കും നൽകിയ ആരാധനയും സ്വീകരണവും തന്നെയാണ് ഇന്നും പ്രേക്ഷകർ ഇവർക്ക് നൽകുന്നത് എന്നതിന്റെ തെളിവാണ് അത്.
മലയാളികൾ ഇതുപോലെ കണ്ട് ആസ്വദിച്ച ഒരു പ്രണയം വേറെയുണ്ടാകില്ല. ബിഗ് ബോസ് ഷോയിൽ തുടങ്ങിയ പ്രണയം.. ഇന്നും അവരുടെ പ്രണയനിമിഷങ്ങൾ പലരുടെയും സ്റ്റാറ്റസായി ജീവിക്കുന്നുണ്ട്. ആ പ്രണയം വിവാഹത്തിലൂടെ പൂർണതയിലേക്ക് എത്തിയിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാക്കുകയാണ് .2019 മെയ് 5നായിരുന്നു ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പിലൂടെയാണ് താരങ്ങള്‍ ഈ സന്തോഷ ദിവസത്തെ കുറിച്ച് പറയുന്നത്.
“ശ്രീനി ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അറിയുന്നുണ്ടോ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്കാന് പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള് നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ” എന്നാണ് പേളി സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പറയുന്നത്. ശ്രീനിഷും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ ഫോട്ടോ ആയിരുന്നു പേളി പങ്കുവെച്ചത്.
അതേസമയം, ഹാപ്പി ആനിവേഴ്സറി ചുരുളമ്മേ എന്ന് രസകരമായി പറഞ്ഞുകൊണ്ടാണ് ശ്രീനിഷ് എത്തിയത് . പേളി നിന്നെ ഞാന്‍ സ്നേക്കുന്നു. എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ.. എന്നെഴുതി മകള്‍ക്കൊപ്പമുള്ള ക്യൂട്ട്ചിത്രങ്ങളും വീഡിയോയും ആശംസയ്ക്കൊപ്പമായി പങ്കുവെച്ചിട്ടുണ്ട്.
രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന പേളിഷ് ജോഡിക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം ഒപ്പം ചേർന്നിരിക്കുകയാണ് . അന്യോന്യം ആശംസ അറിയിച്ചുള്ള ഇവരുടെ പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തു . ഇത്തവണത്തെ വിവാഹ വാര്‍ഷികം ഏറെ സ്പെഷലാണെന്ന് ഇരുവരും കുറിച്ചിട്ടുണ്ട്. അതിന് കാരണം മറ്റാരുമല്ല..പേര്ളിഷിന്റെ പൊന്നോമന നിലയാണ്..മലയാളികൾക്ക് ഓമനിക്കാൻ കിട്ടിയ പൊന്നോമനയാണ് നില.. ഗർഭിണിയായത് മുതലുള്ള ഓരോ ദിവസത്തെയും വിശേഷങ്ങൾ പങ്കുവെച്ചും പേളി എത്തിയിരുന്നു.
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മാര്‍ച്ച് ഇരുപതിനാണ് പേളി മാണിയ്ക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മാലാഖ കുഞ്ഞിന്റെ ജനനം വരെ വീഡിയോയിലാക്കി താരദമ്പതിമാര്‍ ആരാധകരിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്ക് പോവുന്നതും കുഞ്ഞുമായി തിരികെ വീട്ടിലേക്ക് വരുന്നതുമെല്ലാം വീഡിയോയിലൂടെ കാണിച്ചിരുന്നു. നില ശ്രിനിഷ് എന്നാണ് മകള്‍ക്ക് നല്കിയ പേര് . അവളെ തൊടുമ്പോള്‍ ചന്ദ്രനെ തൊടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. അതിനാലാണ് നിലയെന്ന പേര് നല്‍കിയതെന്നായിരുന്നു പേളി പറഞ്ഞത്.
വിവാഹത്തിന് ശേഷം തമിഴ്നാടിന്റെ മരുമകൾ ആയെത്തിയെ പേളി ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോൾ, ശ്രീനിഷ് മലയാളത്തിലെ ഒരു മെഗാ സീരിയലിന്റെ ഭാഗമായി കേരളക്കരയിലും നിറഞ്ഞു. കുടുംബ വിശേഷങ്ങൾ കഴിഞ്ഞ് ഇരുവരും സ്ക്രീനിലേക്ക് വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പേളിഷ് ആരാധകർ.
about pearlish
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...