Connect with us

ബിഗ് ബോസ് വീട്ടിലെ പ്രേതകഥകൾ; തല ഡോറിൽ ഇടിച്ചു വീണു, അമ്മയും അച്ഛനും കൂടെയില്ലായിരുന്നു… അനുഭവം പങ്കുവച്ച് രമ്യ !

Malayalam

ബിഗ് ബോസ് വീട്ടിലെ പ്രേതകഥകൾ; തല ഡോറിൽ ഇടിച്ചു വീണു, അമ്മയും അച്ഛനും കൂടെയില്ലായിരുന്നു… അനുഭവം പങ്കുവച്ച് രമ്യ !

ബിഗ് ബോസ് വീട്ടിലെ പ്രേതകഥകൾ; തല ഡോറിൽ ഇടിച്ചു വീണു, അമ്മയും അച്ഛനും കൂടെയില്ലായിരുന്നു… അനുഭവം പങ്കുവച്ച് രമ്യ !

ബിഗ് ബോസ് മൂന്നാം പതിപ്പ് അപ്രതീക്ഷിത നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണ് ഉള്ളത്. നൂറ് ദിവസമാണ് ഷോയുടെ കാലാവധി . പതിനാല് മത്സരാർത്ഥികളുമായി ഫെബ്രുവരി പതിനാലിന് തുടങ്ങിയ ഷോ നിലവിൽ 9 മത്സരാർഥികളിലാണ് എത്തിനിൽക്കുന്നത്. ഷോ അവസാനത്തോടടുക്കുമ്പോൾ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വയ്ക്കുന്നത്.

രസകരമായ ടാസ്ക്കുകളാണ് സീസൺ ത്രീ മത്സരാർഥികൾക്കായി ബിഗ്ബോസ് ഒരുക്കിയിരിക്കുന്നത് . ഇക്കുറി പ്രേതാനുഭവങ്ങളുമായി ബന്ധപ്പെട്ട ടാസ്ക്കുകളാണ് നൽകിയിരിക്കുന്നത്. വീക്കിലി ടാസ്ക്കും ഇത്തരത്തിലുള്ളത്. ഇപ്പോഴിത താൻ നേരിട്ട പ്രേതാനുഭവം വെളിപ്പെടുത്തുകയാണ് രമ്യ പണിക്കർ. ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രമ്യയുടെ വിവരണം ഇങ്ങനെ…

കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു തനിക്ക് അത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. ഷോയ്ക്ക് വേണ്ടിയായിരുന്നു കൊച്ചിയിൽ എത്തിയത്. തൃശ്ശൂരിലായിരുന്നു ഷോ. ഇതിന് വേണ്ടി പ്രാക്ടീസിനായിട്ടാണ് കൊച്ചിയിൽ എത്തിയത്. അച്ഛനും അമ്മയും കൂടെ ഇല്ലായിരുന്നു. അവർ ചികിത്സയാക്കായി തിരുവനന്തപുരത്തായിരുന്നു. അതുകൊണ്ടാണ് ഒറ്റയ്ക്കായിരുന്നു ഫ്ലാറ്റിൽ താമസിച്ചത്.

ഈ സംഭവം നടക്കുന്നത് ഷോയുടെ തലേദിവസമാണ്. പ്ലാക്ടീസിന് ശേഷം ഫ്ലാറ്റിൽ തിരികെ എത്തിയ സമയം. വീട്ടിലെത്തിയപ്പോൾ അമ്മ വിളിച്ചു, ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഫോൺ പെട്ടെന്ന് ഓഫ് ആയി പോയി. ഫോൺ ചാർജിനിട്ടതിന് ശേഷം ഫ്രഷ് ആകാനായി ബാത്ത് റൂമിലേയ്ക്ക് പോയി. ഫ്രഷ് ആയതിന് ശേഷം ബാത്ത് റൂമിൽ നിന്ന് തിരികെ ഇറങ്ങാൻ നേരം കാൽ തെറ്റി വഴുതി വീഴുകയായിരുന്നു. ആ സമയം ആരോ എന്നെ താങ്ങി എടുത്തത് പോലെ തോന്നി. അതിനാൽ അധികം പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

ബാത്ത് റൂമിലെ നിലത്തു വീണ ഞാൻ നോക്കിയപ്പോൾ എന്റെ അടുത്ത് മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടു. തനിക്ക് നല്ല ഉറപ്പുണ്ട്, ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചത്. എന്നാൽ അത് എങ്ങനെ അവിടെ വന്നതെന്ന് അറിയില്ല. ഇത് ഞാൻ പലരോടും പറഞ്ഞിരുന്നു. എന്നാൽ ആരും ഇത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

അന്നു രാത്രി മുഴുവനും ഈ ചിന്തിയായിരുന്നു. അമ്മയും അച്ഛനും കൂടെയില്ലാത്തത് കൊണ്ട് ദൈവം ആയിരിക്കും സഹായിച്ചതെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് ഞാൻ സ്വപ്നം കണ്ടത് ചെറുപ്പത്തിൽ വിടപറഞ്ഞ തന്റെ അടുത്ത കൂട്ടുകാരിയെ ആയിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു സുഹൃത്തിന്റെ അകാല വിയോഗം. നെറ്റിയിലെ ചെറിയ മുഴച്ച പാട് അല്ലാതെ അന്ന് തനിക്ക് മറ്റൊരു പരിക്കും സംഭവിച്ചില്ലെന്നും രമ്യ പറഞ്ഞു.

about bigg boss

More in Malayalam

Trending

Recent

To Top