ബിഗ് ബോസ് സീസൺ ത്രീ ആരും പ്രതീക്ഷിക്കാത്ത രീതിയിലേക്കാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഷോ ഗ്രാൻഡ് ഫൈനലായിലേക്ക് അടുത്തപ്പോൾ മത്സരാർത്ഥികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. രസകരവും നിര്ണായകവുമായൊരു എപ്പിസോഡായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത് .
ഡിമ്പലിന്റെ അപ്രതീക്ഷിത മടക്കത്തിന് പിന്നാലെ ബിഗ് ബോസ് വീട് ഉറങ്ങിയ അവസ്ഥയിലായിരുന്നു. എന്നാൽ, ബിഗ് ബോസ് കൊടുത്ത ടാസ്കുകളിലൂടെ വീണ്ടും ഉണര്‍ന്നിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ് വീട്. ഇന്നലത്തെ പ്രധാന സംഭവങ്ങളിലൊന്ന് അനൂപ് സൂര്യയ്ക്കെതിരെ ഉയര്‍ത്തിയ സംശയങ്ങളായിരുന്നു.
മോണിംഗ് ആക്ടിവിറ്റിയിലായിരുന്നു അനൂപ് സൂര്യയ്ക്കെതിരെ സംശയമുന്നയിച്ച് രംഗത്തെത്തിയത് . ബിഗ് ബോസ് വീട്ടില്‍ ആരെ കുറിച്ചെങ്കിലും സംശയമുണ്ടെങ്കില്‍ പറയാനായിരുന്നു ബിഗ് ബോസ് ടാസ്കായി കൊടുത്തത്. അങ്ങനെ ആദ്യം എത്തിയത് അനൂപായിരുന്നു . സൂര്യയുടെ സ്വാഭാവത്തിലുണ്ടായ മാറ്റങ്ങളാണ് അനൂപ് സംശയങ്ങളായി ഉന്നയിച്ചത്. സൂര്യയുടെ വാക്കുകളിലേക്ക്.
‘ഞാന്‍ സംശയിക്കുന്ന വ്യക്തിയുടെ പേര് സൂര്യ. അതിന്റ കാരണം കഴിഞ്ഞതിന്റെ മുമ്പത്തെ എവിക്ഷന് കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു അതിന്റെ ഉള്ളിലുണ്ടായിരുന്നത്. അതില്‍ നിന്നും ഏറ്റവും അവസാനം പുറത്തേക്ക് വന്നത് സൂര്യയായിരുന്നു. താന്‍ ഔട്ട് ആയില്ലെന്ന് വളരെ സന്തോഷത്തോടെയായിരുന്നു സൂര്യ വന്നത്. എന്നാല്‍ ഇവിടെ നിന്നും അകത്തേക്ക് കയറുമ്പോള്‍ ഗ്ലാസിന്റെ ഉള്ളിലൂടെ സന്ധ്യേച്ചി ഔട്ട് ആയി എന്നു പറഞ്ഞു”.
‘അപ്പോള്‍ ഞാനോര്‍ത്തത് ഇതെന്തിനാണ് ഈ കുട്ടി അങ്ങനെ പറഞ്ഞത്. ബിഗ് ബോസിന് ചിലപ്പോള്‍ എന്തെങ്കിലും സര്‍പ്രൈസ് ഉണ്ടാകില്ലേ എന്നൊക്കെ. എന്തായാലും അപ്പോഴൊക്കെ ഭയങ്കര സന്തോഷത്തിലായിരുന്ന കുട്ടി അവിടെ ചെന്നെ സന്ധ്യേച്ചിയെ സ്ക്രീനില്‍ കണ്ടതും നിലത്തിരുന്ന് കരയുകയായിരുന്നു. ഞാനോര്‍ത്തു ഇതെന്താ അവിടുന്ന് ഇങ്ങനേയും ഇവിടുന്ന് ഇങ്ങനേയും പെരുമാറുന്നത്”.
”അതുപോലെ നാട്ടുക്കൂട്ടം ടാസ്ക്കിന്റെ അവസാനം സൂര്യ എഴുന്നേറ്റ് നിന്ന് ഒരു മറുപടി പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ കരുതി ഈ കുട്ടിയിത് കുറച്ച് മുമ്പ്, പറയേണ്ട സമയത്ത് പറഞ്ഞിരുന്നുവെങ്കില്‍ ഈയൊരു പ്രശ്നമേയുണ്ടാകില്ല എന്ന്. ഇതൊക്കെയാണ് എന്റെ തോന്നല്‍”. എന്നും അനൂപ് പറഞ്ഞു. അതേസമയം അനൂപിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സൂര്യയുമെത്തി. പക്ഷെ ക്യാമറയുടെ മുന്നിലായിരുന്നു സൂര്യയുടെ പ്രതികരണം.
സേഫ് ആയെന്ന് അറിഞ്ഞപ്പോള്‍ പെട്ടെന്ന് സന്തോഷം വന്നു. ആ സമയത്ത് സന്ധ്യേച്ചി പോവുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നായിരുന്നു സൂര്യയുടെ മറുപടി. പിന്നീടാണ് നമ്മുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോവുകയാണെന്ന് തിരിച്ചറിയുന്നത്. ഒരു വ്യക്തി നമ്മുടെ ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പോവുകയാണ്. പെട്ടെന്ന് സങ്കടം വന്നു. ഓണ്‍ ദ സ്പോട്ട് കരഞ്ഞില്ല. കുറച്ച് കഴിഞ്ഞാണ് കരഞ്ഞതെന്നും സൂര്യ വ്യക്തമാക്കി.
സിനിമയില്‍ പോലും ഗ്ലിസറിനിട്ടാണ് താന്‍ കരയാറെന്നും ജീവിതത്തില്‍ ഉണ്ടാക്കി കരയാന്‍ അറിയില്ലെന്നും സൂര്യ പറഞ്ഞു. താന്‍ ആത്മാര്‍ത്ഥമായാണ് കരഞ്ഞതെന്നും സൂര്യ പറയുന്നു. താന്‍ കരയാന്‍ വൈകി പോയതിന്റെ പേരിലാണ് കുറ്റം പറയുന്നതെന്നും സൂര്യ ചൂണ്ടിക്കാണിച്ചു. അതേസമയം അനൂപിന്റെ സംശയങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. തങ്ങളുടെ മനസിലുള്ളതാണ് അനൂപ് ഉന്നയിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അനൂപ് ആ പറഞ്ഞത് സത്യം ആണെന്ന് സൂര്യക്ക് അറിയാം, ആ വീട്ടില്‍ ഉള്ളവര്‍ക്ക് അറിയാം, കാണുന്ന ഒരുപാട് പ്രേക്ഷകര്‍ക്ക് അറിയാം. എന്നാലും ചില ആളുകള്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. വര് പ്രപഞ്ച ശക്തിയുടെ വലയില്‍ വീണുപോയി. എന്താ ചെയ്യാ, പറഞ്ഞത് സത്യം, ഇത് നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ സൂര്യ പണ്ടേ ഔട്ടായേനെ, എന്നെല്ലാമാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ .
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...