ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തി വിജയം കൈവരിച്ച ഷാഫി പറമ്പലിന് ആശംസകളുമായി സംവിധായകന് ജോഫിന്‍ ടി. ചാക്കോ. ഫേസ്ബുക്കിലൂടെയായിരുന്നു ജോഫിന്റെ പ്രതികരണം.
”പാലക്കാട്ടെ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്, പണക്കൊഴുപ്പിനും വര്‍ഗീയതക്കും പാലക്കാട്ടെ ഷാഫിയെ തോപ്പിക്കാന്‍ കഴിഞ്ഞില്ല. ഇത് ഷാഫിയുടെ ഗംഭീരവിജയമാണ്. നിനക്കൊപ്പം എല്ലാ നിമിഷവും നില്ക്കാന് കഴിഞ്ഞതില്‍ സന്തോഷം” എന്നാണ് ജോഫിന്‍ ടി. ചാക്കോ കുറിച്ചത്.
ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകനാണ് ജോഫിന്‍ ടി ചാക്കോ. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ ഭരണം ഉറപ്പിച്ചു കഴിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...