മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസില്‍ നായകനായെത്തിയ മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി സിനിമയില്‍ എത്തിയ താരത്തിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്.
സൂര്യയോടൊപ്പം സൂരൈ പോട്രില്‍ ഗംഭീര പ്രകടനം ആണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ ഡയറ്റിനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.
പാര്‍ലറില്‍ പോകുന്നതു വളരെ കുറവാണ്. അത്യാവശ്യമെങ്കില്‍ മാത്രം പോകും. അത് ടാന്‍ റിമൂവല്‍ പായ്ക്ക് ഇടുന്നതിനു വേണ്ടിയാണ്. ടാന്‍ മാറ്റുന്നതിനു വേണ്ടി വീട്ടില്‍ ഓട്സ് പൊടിച്ചതും ഉപയോഗിക്കാറുണ്ട്. ഡയറ്റില്‍ അധികം ശ്രദ്ധിക്കാറില്ല.
ഇടയ്ക്ക് ഫ്രൂട്ട്സും വെജിറ്റബിള്‍സും കഴിക്കും. ധാരാളം വെള്ളം കുടിക്കാന്‍ എല്ലാവരും പറയാറുണ്ട്. കഴിയുന്നത്ര വെള്ളം കുടിക്കും. ചോറ് ഒരുപാടിഷ്ടമാണ്. തൈരു കൂടിയുണ്ടെങ്കില്‍ കൂടുതലിഷ്ടം. നോണ്‍വെജും കഴിക്കും.
ബീഫ്, ചില പ്രത്യേക വിഭാഗം മീനുകള്‍ ഇവയൊക്കെ ഇഷ്ടമാണ്. ആഹാരം ഹെല്ത്തിയാക്കണമെന്നാണ് പ്രധാനമായും ആഗ്രഹിക്കുന്നത്. അല്ലാതെ ആഹാരം നിയന്ത്രിച്ച് പട്ടിണി കിടന്നാല്‍ നമ്മുടെ ആരോഗ്യം നഷ്ടമാകും.
സൗന്ദര്യത്തെക്കുറിച്ചു പറയുമ്പോള്‍, നല്ല വ്യക്തി ആയിരുക്കുക എന്നതാണ് പ്രധാനം.വണ്ണം കൂടിയവരുണ്ടാകും, ചിലര്‍ വണ്ണം കുറഞ്ഞവരാകും. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളുമാണ്.
അതു നോക്കി ഒരാളെ വിധിക്കാന്‍ പറ്റില്ല എനിക്കിപ്പോള്‍ ഒരിത്തിരി വണ്ണം കൂടിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരുടെയും പ്രധാന ചോദ്യം വണ്ണം കൂടിയോ എന്നാണ്.
അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റു ചെയ്യാന്‍ ഇടയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അതു പ്രായോഗികമായി ശരിയായിട്ടില്ല. ‘സാധിക്കുമ്പോള്‍ യോഗയും വര്‍ക് ഔട്ടുമൊക്കെ ചെയ്യുന്നുണ്ട് എന്നും അപര്‍ണ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...