Connect with us

ഓസ്‌കാര്‍ 2021; ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ് തുടരുന്നു

News

ഓസ്‌കാര്‍ 2021; ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ് തുടരുന്നു

ഓസ്‌കാര്‍ 2021; ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, കാത്തിരിപ്പ് തുടരുന്നു

കോവിഡിന്റെ പിടിയിലും അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് അരങ്ങൊരുങ്ങി. ഏപ്രില്‍ ഇരുപത്തിയാറ് തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചര മണി മുതലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.

അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. എങ്കിലും അരവിന്ദ് അഡിഗയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കയ ദി വൈറ്റ് ടൈഗര്‍ എന്ന ചിത്രം അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ വിഭാഗത്തില്‍ മത്സരിക്കാനുള്ളത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം.

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തില്‍ തന്നെ തള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.

ദി ഫാദര്‍, ജൂദാസ് ആന്‍ഡ് ബ്ലാക്ക് മെശായ (മിശിഹ), മാങ്ക്, മിനാരി, നൊമാഡ്ലാന്‍ഡ്, പ്രൊമിസിങ് യങ് വുമണ്‍, സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രയല്‍ ഓഫ് ദി ഷിക്കാഗോ എന്നിവയാണ് മികച്ച ചിത്രത്തിനായി മാറ്റുരയ്ക്കുന്നത്.

റിയാസ് അഹമ്മദ്, ചാഡ്വിക് ബോസ്മാന്‍, ആന്തണി ഹോപ്കിന്‍സ്, ഗാരി ഓള്‍ഡ്മാന്‍, സ്റ്റീവന്‍ യ്യൂന്‍ എന്നിവര്‍ മികച്ച നടന്മരാകാനും വയോല ഡേവിസ്, ആന്‍ഡ്ര ഡേ, വനേസ കിര്‍ബി, ഫ്രാന്‍സിസ് മക്ഡോര്‍മാന്‍ഡ്, കരി മള്ളിഗന്‍ എന്നിവര്‍ മികച്ച നടിക്കുമുള്ള പുരസകാരങ്ങള്‍ക്കുവേണ്ടി രംഗത്തുണ്ട്.

More in News

Trending