ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തലോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.
പിന്നാലെ അമ്പിളി ദേവിക്കതിരെ ആരോപണങ്ങളുമായി ആദിത്യനും രംഗത്ത് എത്തുകയുണ്ടായി. ഇതോടെയാണ് അമ്പിളി ദേവിയുടേയും ആദിത്യന് ജയന്റേയും ജീവിതത്തിലെ പ്രശ്നങ്ങള്‍ വിവാദമായി മാറിയത്.
ഇപ്പോഴിതാ ആദിത്യനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമ്പിളിയുടെ അമ്മ. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലൂടെയായിരുന്നു അമ്മയും അമ്പിളി ദേവിയും പ്രതികരണങ്ങളുമായെത്തിയത്. ആദിത്യന് ചതിക്കുയായിരുന്നുവെന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്.
അമ്മയുടെ വാക്കുകളിലേക്ക്.
”ചതി പറ്റിപ്പോയി. ചതി പറ്റിയെന്ന് പറയുന്നത് തന്നെ നാണക്കേടാണ്. നമ്മള് ഇത്രയും നാള് ഈ ഫീല്‍ഡില്‍ നില്‍ക്കുകയും കാണുകയുമൊക്കെ ചെയ്തതാണ്. ഇത്രയും അഭിനയ ശേഷിയുള്ളൊരുവന് ആണ്. അവന് ഓസ്കാര്‍ അവാര്‍ഡ് കൊടുക്കണം. നല്ല മിടുക്കനാണ് അവന്. ഒരു പെണ്‍കുട്ടിയോടും ഇത് കാണിക്കാന്‍ പാടില്ല. അത് എന്റെ മോളായാലും വേറെ ഏതെങ്കിലും കുട്ടിയായാലും. ഇവനിതെല്ലാം എന്ന് അനുഭവിച്ച് തീര്‍ക്കും. ഇപ്പോള്‍ 41 വയസേ ആയിട്ടുള്ളൂവെന്നൊക്കെ പറയും. പക്ഷെ ഇനി ഇതിനൊക്കെയുള്ളത് എന്നാണ് അനുഭവിച്ച് തീര്‍ക്കുക”. അമ്മ പറയുന്നു.
ഇപ്പോള്‍ ഞാന്‍ ആലോചിച്ച് നോക്കുമ്പോള്‍, പെണ്ണങ്ങള് അടുക്കുന്നില്ല, ചേട്ടന് അടുക്കുന്നില്ല, അമ്മ മരിച്ചു പോയി. അമ്മ മരിക്കുന്നതിന് മുമ്പ് വസ്തുക്കളൊക്കെ പെങ്ങള്‍ക്ക് എഴുതിക്കൊടുത്തു എന്നൊക്കെ ഞങ്ങളോട് പറഞ്ഞപ്പോള്‍ അതൊക്കെ സത്യമാണെന്ന് ഞങ്ങള്‍ കരുതി. പക്ഷെ അങ്ങനൊക്കെ സംഭവിച്ചത് ഇവനെ അവര്‍ ശരിക്കും മനസിലാക്കിയത് കൊണ്ടാണെന്നും അമ്മ പറഞ്ഞു.
അവനോട് ഞാന്‍ എന്നെ അമ്മേ എന്നു വിളിക്കാന്‍ പറഞ്ഞിരുന്നു. പക്ഷെ അവന് ഇതുവരെ, രണ്ട് വര്‍ഷമായി ഇതുവരെ അമ്മേ എന്നു വിളിച്ചിട്ടില്ല. അതിന് തോന്നിയില്ല. അവനൊരു അമ്മയേയുള്ളൂ അത് മരിച്ചു പോയ അമ്മയാണ്. അതാണ് അവന്റെ തീരുമാനം. അന്നൊക്കെ നല്ല സ്നേഹമായിരുന്നു അവനെന്നും അമ്പിളിയുടെ അമ്മ പറയുന്നു. ഞാന്‍ ആണാണോ പെണ്ണാണോ എന്നറിയില്ല എന്നാണ് പറഞ്ഞത്. എന്റെ ഭര്‍ത്താവ് പെണ്ണനാണെന്നാണ് പറഞ്ഞത്. രണ്ട് പെണ്മക്കള്ക്ക് ജന്മം നല്കി ഇത്രയും വയസുവരെ ഞാന്‍ ജീവിച്ചത് പെണ്ണായിട്ട് തന്നെയാണ്. ഇവനിതൊക്കെ കണ്ടു പിടിച്ചത് ഏത് മാര്‍ഗ്ഗത്തിലൂടെയാണെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു.
ഇവിടെ കയറി വന്നത് മുതല്‍ ഞങ്ങളെ വഞ്ചിക്കുകയാണ്, ദ്രോഹിക്കുകയാണ്,സകലതും തട്ടിക്കൊണ്ടു പോവുകയാണ്. പക്ഷെ ഇതൊക്കെ സഹിച്ചു. എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ എന്നു കരുതി. എന്റെ മോന്റേയും മോളുടേയും സമയ ദോഷം മാറാനായി ദിവസേനയെന്നും അമ്പിളി ദേവിയുടെ അമ്മ കൂട്ടിച്ചേര്‍ക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...