
News
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകള്‍ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകള്‍ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on

നടന് വിഷ്ണു വിശാലിന്റെയും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകള്‍ക്ക് ആരംഭം. ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഹല്‍ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക. ഇരുവരും രണ്ടുവര്‍ഷത്തിലേറെയാണ് പ്രണയത്തിലായിരുന്നു.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണു രാക്ഷസന് എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന് തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്.
താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.
ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുകൂടിയായ ജ്വലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011 ലാണ് ഇവര്‍ വിവാഹമോചിതരായത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും ഇടയ്ക്കിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും തങ്ങളുടെ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. നിരവധി പേരാണ് വിവാഹത്തിനായി കാത്തിരിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...