Connect with us

റൈസയുടെ വാദങ്ങള്‍ തെറ്റ്, നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും; പ്രതികരണവുമായി ഡോക്ടര്‍

News

റൈസയുടെ വാദങ്ങള്‍ തെറ്റ്, നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും; പ്രതികരണവുമായി ഡോക്ടര്‍

റൈസയുടെ വാദങ്ങള്‍ തെറ്റ്, നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും; പ്രതികരണവുമായി ഡോക്ടര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനാവശ്യമായി തന്നെ നിര്‍ബന്ധിച്ച് ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്‌സ വില്‍സണ്‍ രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചായിരുന്നു റൈസയുടെ ആരോപണം.

ചികിത്സാ പിഴവ് സംഭവിച്ചുവെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു റൈസ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍. ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഭൈരവി പ്രതികരിച്ചത്.

റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ല. ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ല. മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല.

മുഖത്ത് യാതൊരു പ്രശ്നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും. എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്.

മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും നഷ്ടപരിഹാര തുകയും ആവശ്യപ്പെടും എന്നും ഡോക്ടര്‍ വ്യക്തമാക്കി.

More in News

Trending

Recent

To Top