
Malayalam
മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ; ഒപ്പം ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങളും !
മാലിദ്വീപിൽ ജന്മദിനം ആഘോഷിച്ച് സാനിയ; ഒപ്പം ആരാധകർക്കായി ഗ്ലാമർ ചിത്രങ്ങളും !

ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാനിയ ആരാധകർക്കായി ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുക പതിവാണ്. ഫോട്ടോകൾക്ക് നിരവധി കമ്മെന്റുകളുമായി ആരാധകരും എത്താറുണ്ട്.
സാനിയ ഇയ്യപ്പന്റെ 19-ാം ജന്മദിനമാണ് കടന്ന് പോയത്. തന്റെ പിറന്നാൾ മാലിദ്വീപിലാണ് ആഘോഷമാക്കിയത് . അവിടെനിന്നുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. എപ്പോഴും ഗ്ലാമർ ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന സാനിയ ഇപ്പോൾ എത്തിയിരിക്കുന്നത് ടൂപീസ് ധരിച്ചുള്ള സെക്സി ലുക്കിലാണ്.
ദുൽഖർ സൽമാൻ, ഗീതു മോഹൻദാസ്, സ്രിന്റ, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേരാണ് സാനിയയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്. മാലിദ്വീപിൽ ഒരു റിസോർട്ടിലാണ് സാനിയയുടെ താമസം. ഒപ്പം സുഹൃത്തും മേക്കപ്പ് ആർട്ടിസ്റ്റുമായ സാംസൺ ലെയ്യും ഉണ്ട്. കഴിഞ്ഞ ദിവസം മുതൽ മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയാണ് സാനിയ.
ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ സാനിയ ഷോയുടെ സെക്കന്റ് റണ്ണർ അപ്പ് ആയിരുന്നു. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടി.
അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രമാണ് സാനിയയെ ശ്രദ്ധേയയാക്കിയത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്.
about saniya iyyappan
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...