കൈ നിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ മുന്നേറുകയാണ്. ഒരേ സമയം നിഴലും, നായാട്ടുമാണ് ചാക്കോച്ചന്റേതയായി തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുന്നത് പുതിയ ചിത്രങ്ങൾ.
ഏറെ സംഘര്‍ഷഭരിതമായ ഒരു തരത്തിലുള്ള പ്രിവിലേജുകളില്ലാത്ത നായക വേഷമാണ് കുഞ്ചാക്കോ ബോബന് നായാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് മറുപടി പറഞ്ഞിരിക്കുകയാണ് താരം.
സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന് ഒരു പ്രമുഖ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
കുടുംബമഹിമയും പേരും കൊണ്ട് റേഷന്‍ കടയില്‍ ചെന്നാല്‍ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുമ്പും കുഞ്ചാക്കോ ബോബന് തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമ നിര്‍മ്മാണം കുടുംബത്തെ സാമ്പത്തികമായി തകര്‍ത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനര്‍ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഒരു ഘട്ടം ഉണ്ടായിരുന്നു.
അതേസമയം, മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന് എത്തിയത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...