
Malayalam
ഫൈനലിൽ എത്തുന്ന ആ 5 മത്സരാർത്ഥികൾ! പ്രേക്ഷകരുടെ ആ നിഗമനങ്ങൾ തെറ്റിയോ? മോഹൻലാൽ സാക്ഷിയാകെ അതും സംഭവിച്ചു!
ഫൈനലിൽ എത്തുന്ന ആ 5 മത്സരാർത്ഥികൾ! പ്രേക്ഷകരുടെ ആ നിഗമനങ്ങൾ തെറ്റിയോ? മോഹൻലാൽ സാക്ഷിയാകെ അതും സംഭവിച്ചു!

ബിഗ് ബോസ് മലയാളം സീസണ് മൂന്ന് 63-ാം എപ്പിസോഡിലേക്ക് എത്തിയിരിക്കുന്നു. സംഭവബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ് ബിഗ് ബോസ് നല്‍കാറുളള ടാസ്ക്കുകളിലും ഗെയിമുകളിലുമെല്ലാം വാശിയേറിയ മല്‍സരമാണ് നടക്കാറുളളത്.
ആറ് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായത്. 12 മികച്ച മല്‍സരാര്‍ത്ഥികളാണ് നിലവില്‍ ഷോയിലുളളത്. ഇനിയുളള ദിവസങ്ങളിലെ ഇവരുടെ പ്രകടനം കാണാന്‍ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മുന്നോട്ടുള്ള ദിവസങ്ങളില്‍ അവസാന അഞ്ചില്‍ എത്തുക എന്നതാണ് ഓരോ മത്സരാർത്ഥിയുടെയും സ്വപ്നം. അതേസമയം കടുത്ത മത്സരം നടക്കാനിരിക്കുന്ന വരുന്നൊരു മാസം ആരൊക്കെ അവസാന ലാപ്പിലേക്ക് ഓടിയെത്തും എന്നത് പ്രവചനാതീതവുമാണ്.
എന്നാല്‍ സ്വന്തം ഫൈനല്‍ ഫൈവ് ലിസ്റ്റ് പ്രവചിക്കാന്‍ അവതാരകനായ മോഹന്‍ലാല്‍ ഇന്ന് മത്സരാര്‍ഥികള്‍ക്ക് അവസരം നല്കി. അവസാന അഞ്ചില്‍ ആരൊക്കെ എത്തുമെന്നാണ് പ്രതീക്ഷ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മത്സരാര്‍ഥികളുടെ മറുപടി ഇപ്രകാരമായിരുന്നു
റിതു മന്ത്ര സ്വന്തം പേരിനൊപ്പം മണിക്കുട്ടന്, റംസാന്, നോബി, ഡിംപല്‍ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു. നോബി, സായ്, റംസാന് എന്നിവര്‍ക്കൊപ്പമാണ് തന്റെ പേരും കിടിലം ഫിറോസ് പറഞ്ഞത്. ഡിംപല്‍ സ്വന്തം പേരിനൊപ്പം മണിക്കുട്ടന്, റംസാന്, സന്ധ്യ, അഡോണി എന്നിവരുടെ പേരുകള്‍ പറഞ്ഞു.
നോബി പറഞ്ഞത് റംസാന്, ഡിംപല്‍, ഫിറോസ്, മണിക്കുട്ടന്, അനൂപ് എന്നിവരാണെങ്കിൽ സൂര്യ പറഞ്ഞത് – ഫിറോസ്, റംസാന്, നോബി, അനൂപ്, അഡോണി എന്നിവരെയാണ്. സന്ധ്യ പറഞ്ഞത് – ഡിംപല്‍, , രമ്യ, റംസാന്, സായ് എന്നിവരെയാണ്
അഡോണി- ഫിറോസ്, റംസാന്, മണിക്കുട്ടന്, ഡിംപല്‍ എന്നിവരുടെ പേര് പറഞ്ഞപ്പോൾ രമ്യ- , റംസാന്, ഡിംപല്‍, സന്ധ്യ, സൂര്യ എന്നിവരെയാണ് പറഞ്ഞത്
സായ്- , നോബി, സൂര്യ, അഡോണി, ഫിറോസ് എന്നിവരെയാണ് പറഞ്ഞത്
മണിക്കുട്ടന് തന്റെ പേരിനൊപ്പം ഡിംപല്‍, റംസാന്, അഡോണി, അനൂപ് എന്നിവരുടെ പേരാണ് പറഞ്ഞതെങ്കിൽ റംസാന്- ഡിംപല്‍, നോബി. മണിക്കുട്ടന്, അഡോണി എന്നിവരെയാണ് പറഞ്ഞത്
അതെ സമയം ഷോയില്‍ ഇത്തവണ മികച്ച ഗെയിം കളിച്ച് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും മണിക്കുട്ടന്റെ പേരും പ്രവചിച്ചിരുന്നു. ബിഗ് ബോസിലെ സൈലന്റ് പ്ലെയറെന്നാണ് പൊതുവേ പ്രേക്ഷകരും സഹമല്സരാര്ത്ഥികളുമെല്ലാം മണിക്കുട്ടനെ വിശേഷിപ്പിക്കാറുളളത്. കഴിഞ്ഞ ദിവസം മാതാപിതാക്കളുടെ വീഡിയോ കോളായിരുന്നു മണിക്കുട്ടന് ബിഗ് ബോസ് നല്കിയ സര്‍പ്രൈസ്.
ഹാളില്‍ എല്ലാവര്ക്കും ഒപ്പം ഇരിക്കുന്ന സമയത്താണ് ഹൗസിനുളളിലെ എല്‍ഇഡി ടിവിയില്‍ മണിക്കുട്ടന്റെ അച്ഛനും അമ്മയും വീഡിയോ കോളില്‍ വന്നത്. മകന്റെ സുഖവിവരവും കാലിലെ പരിക്കിനെ കുറിച്ചുമെല്ലാം അവര്‍ ചോദിച്ചു. എല്ലാവര്ക്കും ആശംസകള്‍ നേര്‍ന്നാണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും വീഡിയോ കോള്‍ അവസാനിപ്പിച്ചത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...