Connect with us

മണിക്കുട്ടന് സര്‍പ്രൈസ് ;ബിഗ്‌ബോസ് ഹൗസില്‍മണിക്കുട്ടന്റെ അച്ഛനും അമ്മയും എത്തി, കാരണം..!!

Malayalam

മണിക്കുട്ടന് സര്‍പ്രൈസ് ;ബിഗ്‌ബോസ് ഹൗസില്‍മണിക്കുട്ടന്റെ അച്ഛനും അമ്മയും എത്തി, കാരണം..!!

മണിക്കുട്ടന് സര്‍പ്രൈസ് ;ബിഗ്‌ബോസ് ഹൗസില്‍മണിക്കുട്ടന്റെ അച്ഛനും അമ്മയും എത്തി, കാരണം..!!

ബിഗ് ബോസ് മൂന്നാം സീസണ്‍ അറുപത്തി മൂന്നാം എപ്പിസോഡ് പിന്നിടുമ്പോള്‍ മത്സരം കടുക്കുകയാണ്. ബിഗ് ബോസിലെ സൈലന്റ് പ്ലെയറെന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന മണിക്കുട്ടന്് തന്നെ മണിക്കുട്ടന് ഒരു സര്‍പ്രൈസുമായി ആണ് കഴിഞ്ഞ ദിവസം ഷോ ആരംഭിച്ചത് തന്നെ. മണിക്കുട്ടന്റെ മാതാപിതാക്കളായിരുന്നു താരത്തിന് ബിഗ്‌ബോസ് കരുതി വെച്ച സര്‍പ്രൈസ്.

എല്ലാവര്‍ക്കും ഒപ്പം ഹാളില്‍ ഇരിക്കുമ്പോഴായിരുന്നു മാതാപിതാക്കളുടെ വരവ്. ഹാളില്‍ എല്ലാവര്‍ക്കും ഒപ്പം ഇരിക്കുന്ന സമയത്താണ് ഹൗസിനുളളിലെ എല്‍ഇഡി ടിവിയില്‍ മണിക്കുട്ടന്റെ അച്ഛനും അമ്മയും വീഡിയോ കോള്‍ വഴി എത്തിയത്. മകന്റെ സുഖവിവരവും കാലിലെ പരിക്കിനെ കുറിച്ചുമെല്ലാം അവര്‍ ചോദിച്ചു. തുടര്‍ന്ന് വീട്ടിലെ വിശേഷങ്ങള്‍ മണിക്കുട്ടന്‍ തിരിച്ചും അന്വേഷിച്ചു.

ക്ഷീണിച്ചുപോയല്ലോ മോന്‍ എന്ന് അമ്മ പറഞ്ഞപ്പോള്‍ അത് മുടി വളര്‍ന്നത് കൊണ്ട് ക്ഷീണം തോന്നുന്നതാണെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ആഹാരമൊക്കെ ഇവിടെ നന്നായി കഴിക്കുന്നുണ്ട്. തുടര്‍ന്ന് ബിഗ് ബോസ് സുഹൃത്തുക്കളെയെല്ലാം അച്ഛനും അമ്മയ്ക്കും മണിക്കുട്ടന്‍ പരിചയപ്പെടുത്തി.

എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും വീഡിയോ കോള്‍ അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ രണ്ടുതവണ നീതിമാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു മണിക്കുട്ടന്‍. തുടര്‍ന്നാണ് ആ നേട്ടത്തിന് നടന് ബിഗ് ബോസ് സര്‍പ്രൈസ് നല്‍കിയത്. മാതാപിതാക്കളുടെ വീഡിയോ കോളിന് ബിഗ് ബോസിനോട് മണിക്കുട്ടന്‍ നന്ദി പറഞ്ഞു.

കൂടാതെ തന്നെ രണ്ടുതവണ നീതിമാനായി തിരഞ്ഞെടുത്തതിന് സഹമല്‍സരാര്‍ത്ഥികളോടും മണിക്കുട്ടന്‍ നന്ദി അറിയിച്ചു. ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം മികച്ച പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെക്കാറുളളത്. രണ്ട് തവണയാണ് ഹൗസില്‍ ക്യാപ്റ്റനായി മണിക്കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഷോയില്‍ ഇത്തവണ മികച്ച ഗെയിം കളിച്ച് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് മണിക്കുട്ടന്‍. ഇത്തവണ ഫൈനല്‍ വരെ എത്തുമെന്ന് പലരും മണിക്കുട്ടന്റെ പേരും പ്രവചിച്ചിരുന്നു. അതേസമയം, മോഹന്‍ലാല്‍ വന്ന എപ്പിസോഡില്‍ ഫൈനലില്‍ എത്തുക ആരൊക്കെയാവും എന്ന് മല്‍സരാര്‍ത്ഥികളോട് ചോദിച്ചിരുന്നു.

അവസാന അഞ്ചില്‍ എത്തുന്നവര്‍ ആരെല്ലാമാണെന്ന് സ്വന്തം പേര് പറഞ്ഞതിന് ശേഷമാണ് മിക്കവരും ബാക്കിയുളളവരുടെ പേരുകള്‍ പറഞ്ഞത്. ഫൈനലില്‍ ആരൊക്കെയാവും എത്തുകയെന്ന ചോദ്യത്തിന് മണിക്കുട്ടന്‍ തന്റെ പേരിനൊപ്പം ഡിംപല്‍, റംസാന്‍, അഡോണി, അനൂപ് എന്നിവരുടെ പേരുകളാണ് പറഞ്ഞത്. എന്നാല്‍ നിരവധി പേര്‍ മണിക്കുട്ടന്റെ പേരും ഫൈനല്‍ ഫൈവില്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top