
Malayalam
പുറത്തിറങ്ങിയത് വെറുതെയല്ല…! പുതിയ സന്തോഷം പങ്കുവച്ച് പൊളി ഫിറോസ്! പുതിയ DFK ആർമി ഒരുങ്ങുന്നു!
പുറത്തിറങ്ങിയത് വെറുതെയല്ല…! പുതിയ സന്തോഷം പങ്കുവച്ച് പൊളി ഫിറോസ്! പുതിയ DFK ആർമി ഒരുങ്ങുന്നു!

ബിഗ് ബോസ് സീസൺ ത്രീ ഇനി അറിയപ്പെടുന്നത് ആരുടെ പേരിലാകുമെന്ന് നിസ്സംശയം പറയാം.. അത് ഡിഎഫ് കെയുടെ പേരിൽ തന്നെയാകും. അതിനെ കുപ്രസിദ്ധി എന്നാകും ഒരുപക്ഷെ നമുക്ക് വിളിക്കാൻ സാധിക്കുക. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങി ഒരാഴ്ചയ്ക്ക് ശേഷം വൈൽഡ് കാർഡ്സ് എൻട്രി വഴി വീട്ടിലേക്ക് എത്തിയ ദമ്പതികളാണ് പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്ന ഫിറോസും.
തുടക്കം മുതൽ സഹ മത്സരാര്ഥികള്ക്കിടയിൽ പ്രശ്ങ്ങൾ ഉണ്ടാക്കി ബിഗ് ബോസ് ഷോയെ നല്ല റേറ്റിങ്ങിൽ എത്തിച്ചു. ആദ്യമൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വളരെ പെട്ടന്ന് ഡിഎഫ് കെ ആർമി രൂപപ്പെടുകയും ബിഗ് ബോസിലെ പൊളി ഫിറോസിന്റെ ഒരു സീനും തഗായി കൊട്ടിഘോഷിക്കുകയും ചെയ്തു.
എന്നാൽ, പതിയെ കളിയുടെ ഗതി മാറി. തെറ്റ് കണ്ട് തട്ടിക്കയറുന്ന പൊളി ഫിറോസിന്റെ രീതിയെ പ്രശംസിച്ചവർ പൊളി ഫിറോസ് പറയുന്ന സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്തു തുടങ്ങി. ഒപ്പം മറ്റു മത്സരാർത്ഥികളും കൂട്ടത്തോടെ പരാതികൾ പറഞ്ഞു. ബിഗ് ബോസ് ഷോയിൽ കോർണർ ചെയ്യപ്പെട്ടു എന്ന അവസ്ഥയിലേക്ക് വളരെ പെട്ടന്നാണ് പൊളി ഫിറോസും സജ്നയും മാറിയത്.
അവസാനമായി രമ്യയുടെ വ്യക്തി ജീവിതം ബിഗ് ബോസ് വീട്ടിൽ വിഷയംമാക്കുകയും രമ്യയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതോടെ പൊളി ഫിറോസിന്റെ ബിഗ് ബോസ് വീട്ടിലെ ജീവിതം അവസാനിപ്പിച്ചുകൊള്ളാൻ അവതാരകനായ മോഹൻലാൽ നേരിട്ട് വന്ന് പറഞ്ഞു. തീർത്തും അപ്രതീക്ഷിതമായ സംഭവത്തെ വളരെ കൂളായി ഏറ്റെടുത്ത് ആ ദമ്പതികൾ പടിയിറങ്ങി.
ഇപ്പോഴും പൊളി ഫിറോസ് എവിടെ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. എങ്ങും പോയിട്ടില്ല ഇവിടെ ആരാധകർക്കൊപ്പം ഉണ്ടെന്നാണ് പൊളി ഫിറോസിന്റെ ഒരു വീഡിയോ സൂചിപ്പിക്കുന്നത്. കൊല്ലം ചാത്തന്നൂരിൽ ഒരു പുതിയ വീടൊരുങ്ങുകയാണ് പൊളി ഫിറോസ് സജ്ന ദമ്പതികൾക്ക്. പൊളി ഫിറോസും സജ്നയും ചേർന്നാണ് ലൈവിലൂടെ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവച്ചത്.
വീടിന് കൊടുക്കുന്ന പേര് ആണ് കൂട്ടത്തിൽ ശ്രദ്ധേയം.. dfk ആർമി എന്നാണ് വീടിന് ഇടാൻ ഉദ്ദേശിച്ചിരുന്ന പേര്. എല്ലാവരെയും വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്.
about bigg boss
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...