Connect with us

‘നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ദുൽഖർ

Malayalam

‘നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ദുൽഖർ

‘നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല; സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ഹൃദ്യമായ കുറിപ്പുമായി ദുൽഖർ

ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും , സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ തന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഇത്തയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്:

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്ക്ക്, ഇത്തയ്ക്ക്, താത്സിന് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു. നിങ്ങള്‍ എന്റെ ആദ്യത്തെ സുഹൃത്തും സഹോദരിയും, അതിലുപരി അമ്മയുമാണ്. ഞാന്‍ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും വളരുന്നു.

ഞാന്‍ കൊണ്ട് കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍.

നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടുമുള്ള സമ്മുടെ പൊതുവായ സ്‌നേഹം.

ഞാന്‍ കുഴപ്പത്തിലാകുമ്പോള്‍ എപ്പോഴും എനിക്ക് പിന്തുണ നല്‍കുന്നയാള്‍.

എന്റെ ജേര്‍ണല്‍.

മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ.

അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത.

എന്നാല്‍ എന്റെ മറിയുടെ അമ്മായി എന്ന റോളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു.

ഈ ദിവസങ്ങളില്‍ ഞാന്‍ തിരക്കിലാണെന്നും നിങ്ങളെ കാണാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. എന്നാല്‍ അത് ഒന്നും മാറ്റിയിട്ടില്ലെന്നും അറിയാം.

ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷങ്ങളും അത്ഭുതങ്ങളും നിറഞ്ഞ ഒന്നാകട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.

ഹാപ്പി ബര്‍ത്ത്‌ഡേ ഇത്ത.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top