ഷൂട്ടിങ് സെറ്റില്‍ സ്വന്തമായി ദോശയുണ്ടാക്കി കഴിച്ച് സോനു സൂദ്. ഇതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ വീഡിയോ ആണ് ിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍വച്ചായിരുന്നു സോനൂ സൂദിന്റെ പാചകം. താരം ദോശയുണ്ടാക്കി അണിയറ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തിരിക്കുകയാണ്. ദോശ ചുടുന്നതിനൊപ്പം ആരാധകരുമായി താരം സംസാരിക്കുന്നുമുണ്ട്.
താരം വളരെ പ്രത്യേകമായി തന്നെ എടുത്തു പറയുന്ന ഒരു കാര്യമാണ് സ്വന്തം ഭക്ഷണം സ്വയമുണ്ടാക്കി കഴിക്കണമെന്ന്. ചിലവ് വളരെ കുറക്കുന്നതിനായാണ് ദോശചുടുന്നതെന്നും നടനാകണമെന്നുള്ളവര് സ്വന്തം ഭക്ഷണമുണ്ടാക്കാന്‍ പഠിക്കുന്നതാണ് ഇനി നല്ലതെന്നുമാണ് താരം പറഞ്ഞത്.
കൂടാതെ ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ പോലും തന്നെ ദോശചുടാനായി വിളിക്കാറുണ്ടെന്നുമാണ് താരം രസകരമായി പറയുന്നത്. തേങ്ങ ചമ്മന്തിക്കൊപ്പമാണ് താരം ദോശ കഴിക്കുന്നത്. ആരാധകരുടെ മനസ്സ് കവരുകയാണ് ഈ വിഡിയോ.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...