
Malayalam
നിങ്ങളുടെ നിഴൽ ആരുടേതാണ്; ‘നിഴൽ’ നാളെ പ്രദർശനത്തിനെത്തും
നിങ്ങളുടെ നിഴൽ ആരുടേതാണ്; ‘നിഴൽ’ നാളെ പ്രദർശനത്തിനെത്തും

കാത്തിരിപ്പുകൾക്ക് ശേഷം കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന നിഴൽ നാളെ തിയേറ്ററിലെത്തും. എഡിറ്റർ അപ്പു.എന്‍.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ.
ചാക്കോച്ചനൊപ്പം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നതൊടെ പ്രേക്ഷകരുടെ ആകാംക്ഷയും കൂടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി തന്നെ നിഴല്‍ മാറുമെന്നതില്‍ തെല്ലും സംശയമില്ല.
സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമ്പോൾ ഷർമിള ആയി നയൻസും എത്തുന്നു. സിനിമയുടെ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സഞ്ജീവാണ്.
ചിത്രത്തിന്റെ പേരു തന്നെ സസ്പെന്‍സ് നിറഞ്ഞതും പെട്ടെന്ന് ആകര്‍ഷിക്കുന്നതുമാണ്. ആദ്യ കേള്‍വിയില്‍ തന്നെ ദുരൂഹതയുയര്‍ത്തുന്ന ടൈറ്റില്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഒപ്പം ചിത്രത്തിന്റേതായി പുറത്തിറങ്ങിയപോസ്റ്ററുകളും ഏറെ പ്രതീക്ഷ വെയ്ക്കുന്നു. ‘നിഴല്‍’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുപാട് നിഗൂഡതകള്‍ നിറഞ്ഞതാണ് ഒപ്പം ഒരു ത്രില്ലര്‍ ആയിരിക്കും
ചിത്രത്തിന്റേതായി പുറത്തെത്തിയ ടൈറ്റില്‍ പോസ്റ്ററുകളിലും എല്ലാം തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരു നിഗൂഡത ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. മാത്രമല്ല പോസ്റ്ററില്‍ ചാക്കോച്ചന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്നെ ഒരു മുഖം മൂടി ധരിച്ചാണ്. അത് ഏവരെയും ആകര്‍ഷിച്ച ഒരു ഘടകം തന്നെയായിരുന്നു.
കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന് ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാള സിനിമയില്‍ നായികയായി എത്തുന്നത് നിഴലിലൂടെയാണ്.. ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ ‘ലൗ ആക്ഷന്‍ ഡ്രാമ’യിലാണ് നയന്‍ താര അവസാനമായി മലയാളത്തില്‍ വേഷമിട്ടത്. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദീപക്.ഡി.മേനോന്. സംഗീതം സൂരജ്.എസ്.കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...