Connect with us

റിതുവിന്റെ പാട്ടിന് ചുവടു വെച്ചു റംസാൻ; വഴക്കുകൾക്കിടയിലെ വിനോദം !

Malayalam

റിതുവിന്റെ പാട്ടിന് ചുവടു വെച്ചു റംസാൻ; വഴക്കുകൾക്കിടയിലെ വിനോദം !

റിതുവിന്റെ പാട്ടിന് ചുവടു വെച്ചു റംസാൻ; വഴക്കുകൾക്കിടയിലെ വിനോദം !

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ രാവിലെ ഉണരുന്നത് ആടിയും പാടിയുമാണെങ്കിലും ടാസ്ക് സമയങ്ങളിൽ വഴക്കും തർക്കവും പതിവ് കാഴ്ചയാണ്. അങ്ങോട്ടും ഇങ്ങോട്ടും വഴക്കുകൂടാൻ കിട്ടുന്ന ഒരു സാഹചര്യവും അവർ കളയാറില്ല. അതിനു പുറമെ കുശുമ്പും മറ്റു മത്സരാർത്ഥികളെ കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും ഒക്കെ പറയാനും അവർ സമയം ചിലവാക്കുന്നു. എന്നാൽ, രാത്രി സമയങ്ങൾ ഇതെല്ലാം മാറ്റിവെച്ച് എല്ലാവരും തങ്ങളാൽ ആവുംവിധം മറ്റുള്ളവരെ രസിപ്പിക്കാൻ ശ്രമിക്കും.

അത്തരത്തിൽ നടന്ന ഒരു പെർഫോമൻസ് ആണ് ബിഗ് ബോസ് ആരാധകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നത്. ഗായിക കൂടിയായ റിതു മന്ത്രയുടെ പാട്ടിനു ചുവടു വയ്ക്കുന്ന റംസാന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

എന്ന് നിന്റെ മൊയ്‌തീൻ എന്ന സിനിമയിലെ മുക്കത്തെ പെണ്ണേ എന്ന ഗാനമാണ് റിതു എല്ലാവര്‍ക്കും വേണ്ടി പാടുന്നത്. ഡി ഫോർ ഡാൻസിലൂടെ എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ റംസാൻ തന്റെ ചുവടുകൾ കൊണ്ട് മറ്റു മത്സരാർത്ഥികളെയും കൈയ്യിലെടുത്തിരിക്കുകയാണ്. ഡാൻസിന് പുറമെ എയ്റോബിക്സിലും മിടുക്കനായ റംസാൻ തന്റെ ഓരോ സ്റെപ്പിലും മത്സരാർഥികളുടെ കൈയ്യടി നേടുന്നുണ്ട്.

അൻപതു ദിവസം പൂർത്തിയാക്കിയ മൂന്നാം സീസൺ ബിഗ് ബോസ്സിലെ മികച്ച രണ്ടു മത്സരാർത്ഥികളാണ് ഋതുവും റംസാനും. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമാണോ എന്ന സംശയം പ്രേക്ഷകർക്കിടയിൽ ആദ്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഇവരുടെ കോംബോ ആസ്വദിക്കുന്നതും അതേ പ്രേക്ഷകരാണ്.

അതേസമയം , ഇവർ തമ്മിൽ ശരിക്കും പ്രണയമാണോ എന്ന സംശയം ഇപ്പോൾ മറ്റു മത്സരാർത്ഥികൾക്കിടയിൽ ഉയർന്നു വരുന്നുണ്ട്. അടുത്തിടെ ഒരു എപ്പിസോഡിൽ റംസാനെയും റിതുവിനെയും കുറിച്ച് അഡോണിയും ഡിംപലും നടത്തിയ ചർച്ച ശ്രദ്ധ നേടിയിരുന്നു.

About bigg boss

More in Malayalam

Trending

Recent

To Top