
Malayalam
പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ലൈവിലെത്തിയ പാര്‍വതിയുടെ പ്രതികരണം; വീണ്ടും നിലപാട്!
പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ലൈവിലെത്തിയ പാര്‍വതിയുടെ പ്രതികരണം; വീണ്ടും നിലപാട്!
Published on

കൊവിഡിനിടയിലും തന്റെ സിനിമകള്‍ കണ്ട് തനിക്കൊപ്പം നിന്ന പ്രേക്ഷകര്‍ക്ക് ലൈവിലെത്തി നന്ദി അറിയിച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. വര്‍ത്തമാനം, ആണും പെണ്ണും, ആര്‍ക്കറിയാം എന്നീ ചിത്രങ്ങള്‍ തീയേറ്ററില്‍ തന്നെ പോയിക്കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തവരോട് നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു.
ലൈവിനിടയില്‍ കമന്റുകളും ചോദ്യങ്ങളുമായി എത്തിയവര്‍ക്കും പാര്‍വതി മറുപടി നല്കി. നിങ്ങളെ വെറുക്കുന്നുവെന്ന് പറയുന്ന കമന്റുകളോട് നന്ദി പറഞ്ഞുകൊണ്ടാണ് പാര്‍വതി പ്രതികരിച്ചത്.
നിങ്ങളെ ഇഷ്ടമാണെന്ന് കമന്റുകള്‍ വന്നതിന് പിന്നാലെയാണ് വെറുക്കുന്നുവെന്ന കമന്റുകളും വന്നത്. രണ്ടിനും ഒരേ പോലെ താങ്ക്യൂ എന്ന് പറഞ്ഞുകൊണ്ട് പാര്‍വതി ലൈവ് തുടര്‍ന്നു.
കൊവിഡ് മൂലം പരിമിതികള്‍ ഉള്ളതിനാല്‍ പ്രേക്ഷകരുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ സിനിമ കണ്ട് അഭിപ്രായങ്ങള്‍ എഴുതി തന്നെ ടാഗ് ചെയ്ത് ഇടണമെന്നും പാര്‍വതി പറയുന്നു.
ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പാര്‍വതിയുടെ ആര്‍ക്കറിയാം എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്, ഷറഫുദ്ദീന്, പാര്‍വതി എന്നിവരുടെ അഭിനയത്തിനും നല്ല അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.72 വയസുള്ള റിട്ടേര്‍ഡ് അധ്യാപകന് ആയിട്ടാണ് ബിജു മേനോന് എത്തുന്നത്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
about parvathy thiruvoth
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...